ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായി ജനുവരി മുതല്‍ 20,000 ക്ലാസ്​മുറികൾ ഹൈടെക്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷ‍ണയജ്ഞത്തി​െൻറ ഭാഗമായി 4775 സ്കൂളുകളില്‍ 45,000 ക്ലാസ്‌മുറികള്‍ ഹൈടെക് ആക്കുന്നതിനുള്ള ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഇതനുസരിച്ച് 60,250 ലാപ്ടോപ്പുകളും 43,750 െപ്രാജക്ടറുകള്‍ക്കുമുള്ള വിതരണ ഓര്‍ഡര്‍ നല്‍കാന്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) ഡയറക്ടര്‍ ബോര്‍ഡ് അനുമതിനല്‍കി. 2018 ജനുവരിയിൽ 20,000 ക്ലാസ്‌മുറികള്‍ ഹൈടെക് ആക്കുന്നതിനുള്ള നടപടികള്‍ ഇതോടെ പൂര്‍ത്തിയായെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ലാപ്ടോപ്പുകള്‍ക്ക് നാല് ബ്രാന്‍ഡുകളും െപ്രാജക്ടറുകള്‍ക്ക് മൂന്ന് ബ്രാന്‍ഡുകളുമാണ് ദേശീയതലത്തിലുള്ള മത്സരാധിഷ്ഠിത ടെൻഡറില്‍ പങ്കെടുത്തത്. ഇതില്‍ ലാപ്ടോപ്പിനുള്ള ടെൻഡര്‍ എയ്സര്‍ ബ്രാന്‍ഡ് ക്വാട്ട് ചെയ്ത എ.സി.എസ് ടെക്നോളജീസിന് 24,960 രൂപ അടിസ്ഥാനവിലയും 18 ശതമാനം ജി.എസ്.ടിയും എന്ന നിരക്കിലാണ് ലഭിച്ചത്. പ്രൊജക്ടറില്‍ ബെന്‍ക്വ ബ്രാന്‍ഡ് ക്വാട്ട് ചെയ്ത യൂനികോപ്സ് ടെക്നോളജീസിനാണ് അടിസ്ഥാനവില 17,750 രൂപയും 18 ശതമാനം ജി.എസ്.ടിയും എന്ന നിരക്കില്‍ ടെൻഡര്‍ ലഭിച്ചത്. പ്രൊജക്ടറില്‍ ടെൻഡറില്‍ രണ്ടാംസ്ഥാനത്ത് വന്ന കെല്‍ട്രോണ്‍ ഏറ്റവും കുറഞ്ഞ തുകയ്ക്ക് വിതരണംചെയ്യാന്‍ സന്നദ്ധത അറിയിച്ചതിനാല്‍ ടെൻഡര്‍ നിബന്ധനകള്‍ അനുസരിച്ച് 40 ശതമാനം ഓര്‍ഡറുകള്‍ കെല്‍ട്രോണിന് നല്‍കും. കേരളത്തിലെ ഏറ്റവുംവലിയ ഐ.ടി ടെൻഡറായ ഹൈടെക് സ്കൂളി​െൻറ ഒന്നാംഘട്ട ടെൻഡര്‍ രണ്ടരമാസം എന്ന റെക്കോഡ് വേഗത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. സര്‍ക്കാര്‍ നിയമിച്ച പ്രഫ. ജി. ജയശങ്കര്‍ ചെയര്‍മാനായ സാങ്കേതികസമിതിയാണ് ടെൻഡര്‍ നടപടികള്‍ക്ക് പൂര്‍ണമേല്‍നോട്ടം വഹിച്ചത്. 493.5 കോടി രൂപയുടെ കിഫ്ബി അംഗീകരിച്ച ഹൈടെക് സ്കൂള്‍ പ്രോജക്ടില്‍ 299.95 കോടി രൂപ ലാപ്ടോപ്- പ്രൊജക്ടറുകള്‍ക്കുള്ളതായിരുന്നു. എന്നാല്‍ ടെൻഡര്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം നികുതിയൊഴികെ 228.04 കോടി രൂപക്കാണ് ടെൻഡര്‍ ലഭിച്ചത്. അതായത് കിഫ്ബി അംഗീകരിച്ച എസ്റ്റിമേറ്റില്‍നിന്ന് 71.91 കോടി രൂപ കുറവിലാണ് ഉപകരണങ്ങള്‍ വാങ്ങുക. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രയോജനപ്പെടുത്തുന്നതുകൊണ്ട് ഓരോ ലാപ്ടോപ്പിലും ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ശരാശരി 1.5 ലക്ഷം രൂപ നല്‍കേണ്ടിവരുന്ന സോഫ്റ്റ്‌വെയര്‍ സഞ്ചയം പ്രീലോഡ് ചെയ്താവും നല്‍കുക. ഈ ഇനത്തില്‍മാത്രം 900 കോടി രൂപയുടെ ലാഭം ഖജനാവിനുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.