ജില്ലയിലെ സഹകരണ സ്​ഥാപനങ്ങളെ തകർക്കരുത് ^സഹകരണ ജനാധിപത്യവേദി

ജില്ലയിലെ സഹകരണ സ്ഥാപനങ്ങളെ തകർക്കരുത് -സഹകരണ ജനാധിപത്യവേദി കൊല്ലം: ഭരണസ്വാധീനം ഉപയോഗിച്ച് ഭരണഘടന ഭേദഗതിയിലൂടെ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം അപലപനീയമാണെന്ന് സഹകരണ ജനാധിപത്യ വേദി ജില്ല കമ്മിറ്റി ആരോപിച്ചു. സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥർ ജീവനക്കാരോട് പൊലീസ് മുറയിൽ പെരുമാറുന്നത് ജനാധിപത്യത്തിനും സഹകരണ മേഖലക്കും ഭൂഷണമല്ലെന്നും അഭിപ്രായപ്പെട്ടു. ഡി.സി.സിയിൽ ചേർന്ന യോഗത്തിൽ ജില്ല ചെയർമാൻ നെടുങ്ങോലം രഘു അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. സഹകാരികളായ കെ. സോമയാജി, എൻ. ജയചന്ദ്രൻ, എം.എം. സഞ്ജീവ് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.