'തൊഴിലുറപ്പ്​ പദ്ധതി പ്രതിസന്ധിയിൽ'

പത്തനാപുരം: യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയിലാണെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ പറഞ്ഞു. ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ പത്തനാപുരം പോസ്റ്റ്ഒാഫിസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡൻറ് നടുക്കുന്നിൽ നൗഷാദ് അധ്യക്ഷത വഹിച്ചു. അലക്സ് മാത്യു, റെജിമോൻ വർഗീസ്, കാഞ്ഞിരംവിള അജയകുമാർ, ജെ. ഷാജഹാൻ, കുളത്തൂപ്പുഴ സലീം, ലതാ സി. നായർ, ചേത്തടി ശശി, ജോസ് വിമൽരാജ്, മൈലക്കാട് സുനിൽ, ടി.എം. ബിജു, ഷിബു അമ്പഴവേലിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.