നാലു വയസ്സുകാരനെതിരെ ബലാത്സംഗക്കുറ്റം; കരുതലോടെ പൊലീസ്​

ന്യൂഡൽഹി: ഡൽഹി സ്കൂളിൽ നാലു വയസ്സുകാരനെതിരെ ബലാത്സംഗക്കേസ്. ക്ലാസ്മുറിയിലും ശുചിമുറിയിലുംവെച്ച് കൈകൊണ്ടും മുനയുള്ള പെൻസിൽ കൊണ്ടും ലൈംഗികമായി ആക്രമിച്ചതായാണ് സഹപാഠിയുടെ മാതാവ് നൽകിയ പരാതി. എന്നാൽ, ഏഴു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിൽ നിയമ പരിരക്ഷയുള്ളതിനാൽ പൊലീസ് കരുതലോടെയാണ് മുന്നോട്ടുനീങ്ങുന്നത്. കുട്ടിയെ കൗൺസലിങ്ങിന് വിധേയനാക്കിയെങ്കിലും 'പൊലീസ് മുറ'ക്ക് മുതിർന്നിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച ക്ലാസിൽ ടീച്ചറോ ശുചിമുറിയിൽ ആയയോ ഇല്ലാത്തപ്പോഴാണ് സംഭവം നടന്നതെന്ന് പെൺകുട്ടി മാതാവിനോട് പറഞ്ഞു. കുട്ടിയുമായി പൊലീസ് സ്കൂളിൽ തെളിവെടുത്തു. വിഷയം ഗൗരവമുള്ളതായിരിക്കുേമ്പാഴും ചെറിയ കുട്ടികളോട് ചോദിക്കാൻ പറ്റാത്തതായതിനാൽ പൊലീസ് ആരെയും ചോദ്യംചെയ്തിട്ടില്ല. ത​െൻറ മകളെ പീഡിപ്പിച്ച കുട്ടിയെ സ്കൂളിൽനിന്ന് പുറത്താക്കണമെന്നും സ്കൂൾ മാനേജ്മ​െൻറ് പരസ്യമായി മാപ്പപേക്ഷിക്കണമെന്നുമാണ് മാതാവി​െൻറ ആവശ്യം. അതിനോട് സ്കൂൾ മാനേജ്മ​െൻറ് അനുകൂലമായി പ്രതികരിച്ചിട്ടില്ലെങ്കിലും കുറ്റം ചെയ്ത കുട്ടിയെ ക്ലാസ് മാറ്റി 'ശിക്ഷ' നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.