കൊട്ടിയത്തും പരിസരങ്ങളിലും ലഹരി ഉപയോഗം വർധിക്കുന്നതായി പരാതി

കൊട്ടിയം: കൊട്ടിയത്തും പരിസരങ്ങളിലും ലഹരി ഉപയോഗം വർധിച്ചുവരുന്നതായി പരാതി. സ്കൂൾ, കോളജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് കൊട്ടിയത്തും പരിസരത്തും ലഹരിമാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് വിവരം. ലഹരിമരുന്ന് വിൽപനക്കായി വിദ്യാർഥികളെ തന്നെയാണ് മയക്കുമരുന്ന് വിൽപനസംഘങ്ങൾ ഉപയോഗിക്കുന്നതെന്ന് അധികൃതരും പറയുന്നു. കൊട്ടിയത്തെ ഒരു കോളജിന് അടുത്തുനിന്ന് കണ്ണനല്ലൂർ റോഡിലേക്കുള്ള ആളൊഴിഞ്ഞ വഴി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടക്കുന്നതായി പ്രദേശവാസികൾ പറയുന്നു. മത്സ്യ മാർക്കറ്റ്, പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ െവച്ചാണ് കഞ്ചാവ് കൈമാറ്റം നടക്കുന്നതെന്നും വിവരമുണ്ട്. ലഹരി ഉപയോഗത്തിനെതിരെ സ്കൂളുകൾ കേന്ദ്രീകരിച്ച് പൊലീസും എക്സൈസും ബോധവത്കരണ ക്ലാസുകൾ നടത്തുന്നുണ്ടെങ്കിലും ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നില്ല. മയക്കുമരുന്നി​െൻറ ഉറവിടം കണ്ടെത്താൻ എക്സൈസിനോ പൊലീസിനോ സാധിക്കുന്നില്ലെന്നതാണ് വസ്തുത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.