കാലിടറിയെങ്കിലും 'വീഴാതെ' നിയാസ്

തിരുവനന്തപുരം: ശരവേഗത്തിൽ ജാവലിൻ പായിച്ച ശേഷം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ട്രാക്കിൽ കിടന്ന് വേദനകൊണ്ട് പുളയുകയായിരുന്നു അഞ്ചൽ സ​െൻറ് ജോൺസ് കോളജിലെ ആർ. നിയാസ്. അവസാന ഊഴത്തിൽ എറിയാനെത്തിയ നിയാസ്, ത്രോ ചെയ്യുന്നതിനിടെയാണ് കാലിടറി വീഴുന്നത്. നിയാസി​െൻറ ഏറ് സ്വർണത്തിൽ പതിച്ചെങ്കിലും വീഴ്ചയിൽ കാൽമുട്ട് നന്നായി മുറിഞ്ഞു. ഇതോടെ പിന്നീട് നടന്ന 4x100 മീറ്റർ റിലേയിൽ മത്സരിക്കാൻ നിയാസിന് കഴിഞ്ഞില്ല. ഒന്നാം വർഷ ബി.കോം വിദ്യാർഥിയായ നിയാസി‍​െൻറ കരിയറിലെ ആദ്യ സ്വർണമാണ് വ്യാഴാഴ്ച രാത്രി യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പിറന്നത്. നേരത്തേ, സംസ്ഥാന സ്കൂൾ കായികമേളയിൽ ജാവലിൽ മൂന്നാം സ്ഥാനമായിരുന്നു ഈ കൊല്ലത്തുകാരന്. മത്സരത്തിൽ തുടക്കം മുതൽ ലീഡ് ചെയ്തിരുന്ന പുനലൂർ എസ്.എൻ കോളജിലെ പി.എസ്. പ്രണവിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അവസാന ഏറിൽ നിയാസ് 44.19 മീറ്റർ താണ്ടി സ്വർണം കൊയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.