ലോക്കപ്പിൽ യുവാവിന്​ ഹോക്കി സ്​റ്റിക്കിന്​​ മർദനം; നിരവധി പൊലീസുകാർ കുടുങ്ങിയേക്കും

കഴക്കൂട്ടം: കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ യുവാവിനെ ക്രൂരമർദനത്തിനിരയാക്കിയ സംഭവത്തിൽ നിരവധി പൊലീസുകാർ കുടുങ്ങുമെന്ന് സൂചന. ഡി.വൈ.എഫ്.െഎ കുളത്തൂർ യൂനിറ്റ് വൈസ് പ്രസിഡൻറ് രാജീവിനാണ് കസ്റ്റഡിയിലിരിക്കെ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മർദനമേറ്റത്. സംഭവത്തിൽ മനു എന്ന െപാലീസുകാരനെ അന്വേഷണവിധേയമായി കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് സസ്െപൻഷൻ. കൂടാതെ അഞ്ച് പൊലീസുകാർകൂടി മർദനത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി വിവരമുണ്ട്. ശനിയാഴ്ച രാത്രി 9.30ഒാടെയാണ് രാജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുളത്തൂരിൽ നടന്ന അടിപിടിയുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്. കഴക്കൂട്ടത്ത് രാജീവിനെ എത്തിച്ചെങ്കിലും സമീപത്തുള്ള സ്റ്റേഷനിലെ പൊലീസുകാരോ എസ്.െഎയോ വിവരം വൈകിയാണ് അറിയുന്നത്. കഴക്കൂട്ടം എ.സിയുടെ സ്ക്വാഡിലുള്ള പ്രത്യേക അന്വേഷണസംഘമാണ് രാജീവിനെ കസ്റ്റഡിയിലെടുക്കുകയും മർദിക്കുകയും ചെയ്തത്. നടയടി നൽകി സ്റ്റേഷനിൽ എത്തിച്ച ഉടൻതന്നെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ചൂരൽ ഉപയോഗിച്ച് അഞ്ചുതവണ മർദിച്ചശേഷം മടങ്ങിപ്പോയി. തുടർന്നെത്തിയ മനുവാണ് മർദനത്തിന് നേതൃത്വം നൽകിയതെന്ന് രാജീവ് നൽകിയ പരാതിയിൽ പറയുന്നു. മർദനത്തിന് ഹോക്കി സ്റ്റിക്ക് ഉപയോഗിച്ചിരുന്നു. രണ്ട് പൊലീസുകാർ ചേർന്ന് ഇരുകൈകളും പിടിച്ചുവെച്ചുകൊടുക്കുകയായിരുന്നു. രണ്ട് പൊലീസുകാർ നോക്കിനിൽക്കുകയുമായിരുന്നുവത്രെ. മനുവിനെ സസ്പെൻഡ് ചെയ്തെങ്കിലും മറ്റ് പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയാറായില്ല. സംഭവം ഒതുക്കിത്തീർക്കാൻ ഉൗർജിതശ്രമം ആരംഭിച്ചിട്ടുണ്ട്. ഇടിമുറിയും ഹോക്കി സ്റ്റിക്കുകളും ഇടിയൻ സേനയും.... കഴക്കൂട്ടം കക്കയം ക്യാമ്പിന് സമാനമാകുന്നു കഴക്കൂട്ടം: കക്കയം പൊലീസ് ക്യാമ്പിന് സമാനമായരീതിയിലാണ് കഴക്കൂട്ടം പൊലീസ് പ്രവർത്തിക്കുന്നതെന്ന് ആരോപണം. നഗരത്തിലടക്കം പിടിയിലാകുന്ന പ്രതികളെ മർദിക്കുന്നതിനായി കഴക്കൂട്ടം എ.സി ഒാഫിസിന് സമീപത്തായി ഇടിമുറി പ്രവർത്തിക്കുന്നുണ്ടത്രെ. ഇവിടെ മർദിക്കാൻ ഹോക്കി സ്റ്റിക്കുകളുടെ വൻ ശേഖരവും ഒരുക്കിയിട്ടുണ്ട്. സർവിസ് കാലത്തുടനീളം ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മർദിക്കുന്നതിൽ പേരുകേട്ട ഉദ്യോഗസ്ഥ​െൻറ നേതൃത്വത്തിലാണ് ഇടിമുറി പ്രവർത്തിക്കുന്നത്. പ്രതികളെ മർദിക്കുന്നതിനായി 'ഇടിയൻ സേന' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പ്രത്യേകസംഘവും ഇൗ പൊലീസ് ഉദ്യോഗസ്ഥ​െൻറ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇത്തരം സംഘം പ്രവർത്തിക്കുന്ന വിവരം ഉന്നത അധികൃതർ മറച്ചുവെക്കുകയായിരുന്നുവത്രെ. രാജീവിന് നേരെയുള്ള മർദനത്തിൽ ഹോക്കി സ്റ്റിക്ക് ഒടിഞ്ഞുമാറുകയും കൂർത്തഭാഗം ശരീരത്തിൽ തറച്ച് രക്തം ചിന്തുകയുമായിരുന്നു. സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ കേസെടുത്ത് പൊലീസുകാർക്കെതിരെ അന്വേഷണം നടത്തുമെന്ന് ഉന്നത പൊലീസ് അധികൃതർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.