കോർപറേഷനിലെ സംഘർഷം; അന്വേഷണസംഘം കൂടുതൽ തെളിവ്​ ശേഖരിക്കും ഫൊ​േട്ടാ^ വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കും

കോർപറേഷനിലെ സംഘർഷം; അന്വേഷണസംഘം കൂടുതൽ തെളിവ് ശേഖരിക്കും ഫൊേട്ടാ- വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കും തിരുവനന്തപുരം: കോർപറേഷനിൽ അരങ്ങേറിയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഇരുപക്ഷവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കൂടുതൽ തെളിവുകൾ ശേഖരിക്കും. സംഭവ സമയത്ത് കോർപറേഷനിലെ ഔദ്യോഗിക ഫൊട്ടോഗ്രഫർ പകർത്തിയ ഫോട്ടോ, വിഡിയോ ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണച്ചുമതല ഏറ്റെടുത്ത കേൻറാൺമ​െൻറ് അസി. കമീഷണർ സുനീഷ് ബാബു തെളിവുകൾ തേടി വ്യാഴാഴ്ച കോർപറേഷനിലെത്തി. മേയർ നൽകിയ പരാതിപ്രകാരമുള്ള തെളിവുകളാണ് ഇപ്പോൾ ശേഖരിക്കുന്നത്. ബി.ജെ.പി കൗൺസിലർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയർ ഉൾപ്പെടെയുള്ളവർക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതുസംബന്ധിച്ച അന്വേഷണവും തുടർ ദിവസങ്ങളിലുണ്ടാകും. പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള സി.സി ടി.വി ദൃശ്യങ്ങളും അന്വേഷണങ്ങളുടെ ഭാഗമായി പരിശോധിക്കുന്ന നടപടിയും പുരോഗമിക്കുകയാണ്. സംഭവ സമയത്തുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്യുന്നതുൾപ്പെടെ നടപടി വരും ദിവസങ്ങളിലുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ കോളജിലെ ചികിത്സക്കുശേഷം മേയർ വീട്ടിൽ വിശ്രമത്തിലാണ്. ആറ്റുകാ‍ൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർമാരും സുഖംപ്രാപിച്ചു വരുന്നതായി അധികൃതർ അറിയിച്ചു. മുൻകൂർ ജാമ്യം തേടി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഏഴ് ബി.ജെ.പി കൗൺസിലർമാർ നൽകിയ ഹരജി പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ബി.ജെ.പി കൗൺസിലർമാരായ ഗിരികുമാർ, വിജയകുമാർ, ഹരികുമാർ, അനിൽകുമാർ, ഗിരി, ആർ.സി. ബീന, സജി, പാർട്ടി പ്രവർത്തകനായ ഉദയകുമാർ എന്നിവരാണ് ഹരജി നൽകിയത്. രാഷ്ട്രീയ വിരോധം കാരണമുള്ള കള്ളക്കേസാണിതെന്ന് ഹരജിയിൽ ആരോപിക്കുന്നു. മേയർ നൽകിയ പരാതിയിൽ 20 ബി.ജെ.പി കൗൺസിലർമാർ ഉൾപ്പെടെ 27 പേർക്കെതിരെ വധശ്രമം, കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കൽ വകുപ്പുകൾ പ്രകാരം മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബി.ജെ.പി കൗൺസിലർ എം. ലക്ഷ്മി, സി.പി.എം അംഗം സിന്ധു ശശി എന്നിവർ നൽകിയ പരാതിയിൽ മ്യൂസിയം പൊലീസും ബി. സത്യൻ നൽകിയ പരാതിയിൽ ഫോർട്ട് പൊലീസും പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് കേസെടുത്തണ്. മേയർ ഉൾപ്പെടെ 10 കൗൺസിലർമാർക്കെതിരെയാണ് കേസ്. ജാതിവിളിച്ച് അധിക്ഷേപിച്ചെന്ന സിന്ധു ശശിയുടെ പരാതി വ്യാജമാണെന്ന് കൗൺസിലർ കരമന അജിത് പറയുന്നു. പരാതിയിൽ പറയുന്ന സമയത്ത് താൻ വീട്ടിലായിരുന്നു. സംഭവം നടന്നെന്ന് പറയുന്ന സ്ഥലത്തെയും ത​െൻറ വീട്ടിലെയും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അജിത് സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.