ട്രാവൻകൂർ പ്രവാസി ഡെവലപ്​മെൻറ്​ കോഒാപറേറ്റിവ്​ സൊസൈറ്റി ഉദ്​ഘാടനം ചെയ്തു

തിരുവനന്തപുരം: ട്രാവൻകൂർ പ്രവാസി ഡെവലപ്മ​െൻറ് കോഒാപറേറ്റിവ് സൊസൈറ്റി ടി-2140​െൻറ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കേരളത്തി​െൻറ സമ്പദ്ഘടന താങ്ങിനിർത്തുന്നതിൽ നിസ്വാർഹമായ സേവനമാണ് പ്രവാസികൾ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രവാസികാര്യ നിയമസമിതി ചെയർമാൻ കെ.പി. അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷതവഹിച്ചു. ആദ്യ നിക്ഷേപം രണ്ടുലക്ഷം രൂപ എ. ജയകുമാറിൽനിന്ന് മന്ത്രി ഏറ്റുവാങ്ങി. പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ പി. കുഞ്ഞുമുഹമ്മദ്, കോലിയക്കോട് എൻ. കൃഷ്ണൻ നായർ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളി എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡൻറ് കെ.സി. സജീവ് ൈതക്കാട് സ്വാഗതവും വൈസ് പ്രസിഡൻറ് കെ.പി. ഇബ്രാഹിം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.