സർക്കാർ ആശുപത്രികളുടെ പ്രവർത്തനം ശക്തമാക്കണം ^മന്ത്രി കെ.ടി. ജലീൽ

സർക്കാർ ആശുപത്രികളുടെ പ്രവർത്തനം ശക്തമാക്കണം -മന്ത്രി കെ.ടി. ജലീൽ നെടുമങ്ങാട്: സർക്കാർ ആശുപത്രികളുടെ പ്രവർത്തനം ശക്തമാക്കിയാൽമാത്രമേ സ്വകാര്യ ആരോഗ്യ മേഖലയിലെ ചൂഷണം തടയാൻ കഴിയൂവെന്ന് മന്ത്രി കെ.ടി. ജലീൽ. തിരുവനന്തപുരം ജില്ല പഞ്ചായത്തി​െൻറ രണ്ടാം വാർഷികത്തി​െൻറ ഭാഗമായി നെടുമങ്ങാട് ജില്ല ആശുപത്രിയിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ആശുപത്രികളുടെ പ്രവർത്തനം സുശക്തമാക്കുകയെന്നത് സർക്കാറി​െൻറ പ്രഖ്യാപിതനയമാണ്. ഇതിനാണ് 'ആർദ്രം' പദ്ധതി വിജയകരമായി നടപ്പാക്കുന്നത്. ജീവിക്കാനുള്ള ജനങ്ങളുടെ മോഹത്തെയാണ് സ്വകാര്യ ആശുപത്രികൾ ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച ഓപറേഷൻ തീയറ്റർ, നേത്രവിഭാഗം ഓപറേഷൻ തീയറ്റർ, ഡിജിറ്റൽ എക്സ്റേ യൂനിറ്റ്, എച്ച്.എൽ.എൽ ലാബ്, ആർ.ജി.സി ലാബ്, പവർ ലോൺട്രി, ജൻ ഔഷധി മെഡിക്കൽ സ്റ്റോർ എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. ഡയാലിസിസ് സ​െൻററി​െൻറ ഉദ്ഘാടനം സി. ദിവാകരൻ എം.എൽ.എയും ആർ.എൽ.ജി.സി.ബി ലാബി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ഷൈലജാബീഗവും നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ എസ്.കെ. പ്രീജ, ആനാട് ജയൻ, വിജുമോഹൻ, എസ്.എം. റാസി, കൗൺസിലർ ടി. അർജുനൻ, ആശുപത്രി സൂപ്രണ്ട് ഡോ. വി.എസ്. സജീവ് എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത് സ്വാഗതവും ജില്ല പഞ്ചായത്ത് സെക്രട്ടറി വി. സുഭാഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.