ബൈപാസ് നിർമാണം: സമര പ്രദേശം ​എം.എൽ.എ സന്ദർശിച്ചു

കോവളം: ബൈപാസ് നിർമാണത്തെ തുടർന്ന് കല്ലുവെട്ടാൻകുഴി പൊറോട് നിവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടെന്നാരോപിച്ച് നാട്ടുകാർ ഉപരോധ സമരം നടത്തിയ പ്രദേശം എം. വിൻെസൻറ് എം.എൽ.എ സന്ദർശിച്ചു. ശശി തരൂർ എം.പി മുഖേന പരാതി കേന്ദ്രത്തിലും ഹൈവേ അതോറിറ്റിയിലും അറിയിക്കുമെന്ന് എം.എൽ.എ പറഞ്ഞു. പ്രദേശത്ത് നിലവിലുണ്ടായിരുന്ന ആറ് വഴികൾ ഹൈവേ നിർമാണത്തെ തുടർന്ന് അടച്ചിരുന്നു. നിർമാണം പുരോഗമിക്കുന്നതിനനുസരിച്ച് വഴികൾ തുറന്നു കൊടുക്കുമെന്നാണ് നേരത്തേ അധികൃതർ പറഞ്ഞിരുന്നത്. വിഴിഞ്ഞം ഗവ. ആശുപത്രി, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, തുറമുഖം, കോവളം ബീച്ച് എന്നിവക്ക് പുറമെ വിഴിഞ്ഞം പള്ളിച്ചൽ മെയിൻ റോഡിലേക്കും ആളുകൾ സഞ്ചരിച്ചിരുന്ന വഴികൾ പൂർണമായും അടഞ്ഞതോടെ പ്രദേശവാസികൾ കടുത്ത യാത്രാദുരിതമാണ് അനുഭവിക്കുന്നത്. നിർമാണത്തി​െൻറ ഭാഗമായി പ്രധാന ജലസ്രോതസ്സായ പൊറോട് കുളം മണ്ണിട്ട് നികത്തിതായും നാട്ടുകാർ പറയുന്നു. ഹൈവേയുടെ ഇരുവശങ്ങളിലും ഉള്ള അപ്രോച് റോഡ് പാലത്തിനോട് ചേർന്ന് അവസാനിക്കുന്നതിനാൽ ഈ റോഡ് കൊണ്ട് പ്രദേശവാസികൾക്ക് ഒരു പ്രയോജനവുമില്ലെന്നും നേരത്തേ കാൽനടയായി പോയിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ രണ്ട് കിലോമീറ്ററോളം ചുറ്റിസഞ്ചരിക്കേണ്ട ഗതികേടിലാണ് തങ്ങളെന്നും പ്രതിഷേധക്കാർ എം.എൽ.എയോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.