സായിബാബ ജന്മദിനാഘോഷം സമാപിച്ചു

ആറ്റിങ്ങല്‍: സത്യസായിബാബയുടെ ജന്മദിനാഘോഷം സമാപിച്ചു. ഇതി​െൻറ ഭാഗമായി ആറ് യുവതികളുടെ വിവാഹം ട്രസ്റ്റ് ഏറ്റെടുത്ത് നടത്തി. വീട്ടുകാര്‍ വിവാഹം നിശ്ചയിച്ചശേഷം സാമ്പത്തികപ്രയാസം കാരണം വിവാഹം നടത്താന്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ കണ്ടെത്തിയാണ് ട്രസ്റ്റ് വിവാഹം ഏറ്റെടുത്ത് നടത്തിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അധ്യക്ഷതവഹിച്ചു. ട്രസ്റ്റ് ഫൗണ്ടര്‍ ആൻഡ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍, സീനിയര്‍ വൈസ്ചെയര്‍മാന്‍ കെ. ഗോപകുമാരന്‍നായര്‍, കെ.പി.സി.സി അംഗം എം.എ. ലത്തീഫ്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, ഷാനിബാ ബീഗം, ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് വിജയകുമാരി, മംഗലപുരം ഷാഫി ഇളമ്പ ഉണ്ണികൃഷ്ണന്‍, മധു സിമി. വി, ആനന്ദ് ശിവറാം, പുഷ്പകുമാര്‍ദുബായ്, മനോജ് കുവൈത്ത്, ശ്രീകാന്ത്. പി. കൃഷ്ണന്‍, മുട്ടത്തറ എ. വിജയകുമാര്‍, ഇ.എസ്. അശോക് കുമാര്‍, ബി. അജയകുമാര്‍, സി.കെ. രവി, തോന്നയ്ക്കല്‍ രവി, ബി. ജയചന്ദ്രന്‍ നായര്‍, പള്ളിപ്പുറം ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ- തോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ നടന്ന സമൂഹവിവാഹത്തില്‍ വിവാഹിതരായവര്‍ വിശിഷ്ടവ്യക്തികള്‍ക്കൊപ്പം വൈദ്യുതി മുടങ്ങും ആറ്റിങ്ങല്‍: 11 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വഞ്ചിയൂര്‍ 1, വഞ്ചിയൂര്‍ 2 പാലുവാരം, കൊക്കോട്ടുകോണം, വാഴോട്ടുകോണം, ആലംകോട് ഹൈസ്‌കൂള്‍, ആലംകോട് 3, മണ്ണൂര്‍ഭാഗം പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ 24ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.