നെടുമങ്ങാട് ഉപജില്ല കലോത്സവം നാളെ മുതൽ

നെടുമങ്ങാട്: വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം ശനിയാഴ്ച മുതൽ 30 വരെ നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ബോയ്സ് യു.പി.എസ്, ടൗൺ എൽ.പി.എസ് എന്നിവിടങ്ങളിൽ നടക്കും. 25ന് രാവിലെ 10 മുതൽ രചന മത്സരങ്ങൾ ടൗൺ എൽ.പി.എസിൽ നടക്കും. 27ന് രാവിലെ 10ന് കലോത്സവം സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അധ്യക്ഷതവഹിക്കും. 27 മുതൽ 30വരെ വിവിധ വേദികളിൽ കലാ സാഹിത്യ മത്സരങ്ങൾ നടക്കും. നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലയിലെ 81സ്കൂളുകളിൽനിന്നായി 3500 ഓളം കലാപ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും. 30ന് വൈകീട്ട് 3.30ന് നടക്കുന്ന സമാപനസമ്മേളനം ഡി.കെ. മുരളി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.