ശബരിമലയിൽ ഇനി 'സ്​പെഷൽ ദർശന'മില്ല

തിരുവനന്തപുരം: ശബരിമലയിൽ സംഭാവന സ്വീകരിച്ചുകൊണ്ടുള്ള സ്പെഷൽ ദർശനം തുടരേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് യോഗം തീരുമാനിച്ചു. ക്ഷേത്രഭരണം കാര്യക്ഷമമായാണോ നടക്കുന്നതെന്ന് പരിശോധിക്കാൻ ദേവസ്വം ബോർഡ് പ്രസിഡൻറി​െൻറ നേരിട്ടുള്ള മേൽനോട്ടത്തിൽ വിജിലൻസ് സ്ക്വാഡ് രൂപവത്കരിക്കാനും തീരുമാനിച്ചു. ദേവസ്വം ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രചാരണം ശരിയല്ലെന്നും യോഗതീരുമാനം അറിയിച്ച ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ പറഞ്ഞു. ശബരിമലയിലെ അന്നദാന ഫണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദപരിശോധന നടത്താനും തീരുമാനിച്ചു. ശബരിമലയിൽ സംഭാവന സ്വീകരിച്ചുകൊണ്ടുള്ള സ്പെഷൽ ദർശനം വിവാദങ്ങൾക്ക് കാരണമായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇതിനകം സംഭാവന രസീതുകൾ കൈപ്പറ്റിയവർക്ക് മാത്രം സൗകര്യം നൽകാനും അന്നദാനത്തിനുള്ള സംഭാവനകൾ ഭക്തരിൽനിന്ന് രസീത് വഴി തുടർന്നും വാങ്ങാനാണ് തീരുമാനം. അന്നദാനത്തിനുള്ള ഉൽപന്നങ്ങളും സംഭാവനകളും സ്വീകരിക്കാൻ മറ്റ് ഏജൻസികളെയൊന്നും ചുമതലപ്പെടുത്തിയിട്ടില്ല. ഇതിന് ദേവസ്വംബോർഡി​െൻറ അന്നദാന അക്കൗണ്ടിൽ പണം നിക്ഷേപിച്ചാൽ മതി. നിലവിൽ ദേവസ്വം വിജിലൻസ് സംവിധാനമുണ്ടെങ്കിലും അത് കാര്യക്ഷമമല്ലെന്ന വിലയിരുത്തലാണുള്ളത്. ആ സാഹചര്യത്തിലാണ് കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് വിജിലൻസ് സ്ക്വാഡിന് രൂപംനൽകുന്നത്. എന്തെങ്കിലും ആക്ഷേപമുണ്ടായാൽ ത്വരിതാന്വേഷണം നടത്താനാണ് ഇൗ സംവിധാനം ഏർപ്പെടുത്തുന്നത്. സർവിസിലിരുന്ന് മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം നൽകാനും ദേവസ്വംബോർഡ് ജീവനക്കാർക്ക് ഇൻഷുറൻസ് സ്കീം നടപ്പാക്കാനും തീരുമാനിച്ചു. ദേവസ്വംബോർഡ് യോഗം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചേരാനും തീരുമാനമായി. ദേവസ്വംബോർഡ് പ്രസിഡൻറും അംഗങ്ങളും ഇനിമുതൽ ശബരിമലയിലെ അയ്യപ്പഭക്തർക്ക് ഭക്ഷണം നൽകുന്ന മണ്ഡപത്തിൽനിന്ന് മാത്രമേ കഴിക്കൂ. മെസിൽനിന്ന് തുടർന്നും കഴിക്കണമോയെന്ന് ബന്ധപ്പെട്ടവർ തീരുമാനിക്കണമെന്നും ഇപ്പോൾ മെസ് പൂട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രസിഡൻറ് പറഞ്ഞു. എല്ലാ വകുപ്പുകളെയും ബന്ധെപ്പടുത്തിക്കൊണ്ട് ഇൗമാസം 24ന് ശബരിമല ശുചീകരണ ദിനമായി ആചരിക്കാനും തീരുമാനിച്ചു. ദേസ്വംബോർഡിൽ സർക്കാർ ഏർപ്പെടുത്തിയ സംവരണം നടപ്പാക്കുക തന്നെ ചെയ്യും. ദേവസ്വംബോർഡി​െൻറ ഭൂമി പലയിടങ്ങളിലും അന്യാധീനപ്പെട്ടിട്ടുണ്ട്. അവ തിരിച്ചുപിടിക്കാനുള്ള നടപടി തുടരും. വനംവകുപ്പ് ദേവസ്വംബോർഡിനോട് ശത്രുതമനോഭാവേത്താടെ പെരുമാറുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ശബരിമലയിൽ ദേവസ്വംബോർഡിന് 63 ഏക്കർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 55 ഏക്കർ മാത്രമാണുള്ളത്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തമാക്കാൻ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് സർവേ നടത്തണമെന്ന് ആവശ്യപ്പെടും. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ കോടതി ആവശ്യപ്പെടുന്ന സമയത്ത് നിലപാട് അറിയിക്കുമെന്നും പ്രസിഡൻറ് പത്മകുമാർ അറിയിച്ചു. അംഗങ്ങളായ കെ.പി. ശങ്കരദാസ്, കെ. രാഘവൻ, സെക്രട്ടറി എസ്. ജയശ്രീ എന്നിവരും സന്നിഹിതരായിരുന്നു. 'പ്രചാരണം മൂലം ശബരിമല നടവരവ് ആറരക്കോടിയിലേറെ വർധിച്ചു' തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിൽ കാണിക്ക അർപ്പിക്കരുതെന്ന ചില കേന്ദ്രങ്ങളിൽനിന്നുള്ള പ്രചാരണം മൂലം ശബരിമലയിലെ നടവരവ് വർധിച്ചതേയുള്ളൂയെന്ന് തിരുവിതാംകൂർ ദേവസ്വംേബാർഡ് പ്രസിഡൻറ് എ. പത്മകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ശബരിമല സീസണി​െൻറ ആദ്യ ആറ് ദിവസങ്ങളിൽ നടവരവ് 16,47,06,083 രൂപയായിരുന്നെങ്കിൽ ഇപ്പോൾ ആറ് ദിവസത്തിനുള്ളിൽ അത് 23,07,67,220 രൂപയായാണ് വർധിച്ചത്. ആറരക്കോടിയിലധികം രൂപയുടെ വർധനയുണ്ടായതായാണ് ഇൗ കണക്കുകൾ വ്യക്തമാക്കുന്നത്. ക്ഷേത്രങ്ങളുടെ കുത്തക തങ്ങൾക്കാണെന്ന് വരുത്താൻ ശ്രമിക്കുന്നവരാണ് ഇത്തരമൊരു പ്രചാരണം നടത്തിയത്. തങ്ങൾ ക്ഷേത്രങ്ങളിൽ പോയി നിൽക്കുന്നത് ഭക്തരെ സേവിക്കാനാണ്. അല്ലാതെ മുൻകാലങ്ങളിലെ പോലെയൊന്നുമല്ല. ദേവസ്വംബോർഡിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടി കൈക്കൊള്ളുമെന്നും പ്രസിഡൻറ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.