കെ.എസ്​.ഒ.എസ് 44ാമത്​ വാർഷിക കോൺഫറൻസ്

കൊല്ലം: കേരള സൊസൈറ്റി ഒാഫ് ഒാഫ്ത്താൽമിക് സർജൻസ്(കെ.എസ്.ഒ.എസ്)​െൻറ 44ാമത് വാർഷിക കോൺഫറൻസ് 'ദൃഷ്ടി' 24,25,26 തീയതികളിൽ കൊല്ലം റാവിസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 30 വർഷങ്ങൾക്കുശേഷമാണ് കൊല്ലം ജില്ല സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള ആയിരത്തോളം നേത്രരോഗ വിദഗ്ധരാണ് സമ്മേളനത്തിൽ പെങ്കടുക്കുന്നത്. നേത്രരോഗ ചികിത്സ സംബന്ധമായ നൂറിലധികം പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. നേത്രരോഗ ചികിത്സരംഗത്തെ പുതിയമാറ്റങ്ങളും, ന്യൂതന ചികിത്സരീതികളെക്കുറിച്ചും അത്യാധുനിക ചികിത്സ ഉപകരണങ്ങളുടെ പ്രവർത്തനരീതിയെപറ്റിയും വിദഗ്ധരായ ഡോക്ടർമാർ ക്ലാസെടുക്കും. ഇന്ത്യയിലാകമാനമുള്ള നേത്രരോഗ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർഥികൾക്ക് വേണ്ടിയുള്ള പ്രത്യേക മത്സരപരീക്ഷയും സമ്മേളനത്തോടനുബന്ധിച്ച് നടക്കും. 24ന് വൈകീട്ട് ആറിന് േകരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ.സി. നായർ സമ്മേളനത്തി​െൻറ ഉദ്ഘാടനം നിർവഹിക്കും. ജില്ലയിലെ ആദ്യകാല നേത്രരോഗ ചികിത്സ വിദഗ്ധനായ ഡോ. മോഹൻദാസി​െൻറ സ്മരണാർഥം സമ്മേളനനഗരിക്ക് മോഹൻദാസ് നഗർ എന്നാണ് പേരിട്ടിരിക്കുന്നത്. വാർത്തസമ്മേളനത്തിൽ ഒാർഗനൈസിങ് ചെയർമാൻ ഡോ. ബി. ജയപ്രസാദ്, ഒാർഗനൈസിങ് സെക്രട്ടറി ഡോ. അനീഷ് മാധവൻ, ഡോ. ഉമ മോഹൻദാസ്, ഡോ. മിനി ജയചന്ദ്രൻ, ഡോ. എസ്. മിനി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.