ഡ്രൈവർമാർ തമ്മിൽ 'മത്സര തെറിവിളി'; കാതുപൊത്തി യാത്രികർ

കൊല്ലം: ബസ്ബേയിൽ ബസ് നീക്കിയിടുന്നതിനെ ചൊല്ലിയുള്ള തർക്കം ഡ്രൈവർമാരുടെ അസഭ്യവർഷത്തിൽ കലാശിച്ചു. ബുധനാഴ്ച രാവിലെ 8.35ന് ചിന്നക്കട േക്ലാക്ക് ടവറിനടുത്താണ് ഡ്രൈവർമാരുടെ 'മത്സര തെറിവിളി' നടന്നത്. ബസ് ബേയിൽ കെ.എസ്.ആർ.ടി.സി ബസ് നിർത്തിയിട്ട് യാത്രക്കാരെ കയറ്റുേമ്പാൾ ബീച്ച് റോഡിൽനിന്ന് വന്ന കുണ്ടറയിലേക്കുള്ള 'സ​െൻറ് ജോൺസ്' ബസ് േക്ലാക്ക് ടവറിന് മുന്നിലൂടെ വലത് വശത്തേക്ക് തിരിഞ്ഞുകയറാൻ ശ്രമിച്ചു. തടസ്സംനിന്ന കെ.എസ്.ആർ.ടി.സി ബസ് മുന്നോട്ട് നീക്കാൻ സ്വകാര്യ ബസ് ഡ്രൈവർ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ തയാറായില്ല. തുടർന്ന് സ്വകാര്യ ബസ് ഡ്രൈവർ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നേരെ അസഭ്യംപറയുകയും കയർത്ത് സംസാരിക്കുകയും ചെയ്തു. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ തിരിച്ചും തെറിവിളി നടത്തി. ഇരുബസിലും വിദ്യാർഥികളും ജോലിക്കാരും മറ്റ് യാത്രക്കാരും ഉണ്ടായിരുന്നു. പലരും ചെവിപൊത്തിയാണ് ബസിലിരുന്നത്. ബസ് കാത്തുനിന്നവരും ചിന്നക്കടയിലെ കാൽനടക്കാരും അസഭ്യവർഷത്തിന് സാക്ഷികളായി. അഞ്ച് മിനിറ്റോളം നീണ്ട വഴക്കിന് ശേഷം കെ.എസ്.ആർ.ടി.സി മുന്നോട്ടുപോയി. തിരക്കേറിയ കൊല്ലം-കുണ്ടറ, ചവറ-കൊട്ടിയം റൂട്ടുകളിൽ സമയത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിലുള്ള തർക്കം പതിവാണെന്ന് യാത്രക്കാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.