മഴയിലും ഇടിമിന്നലിലും കുണ്ടറയിൽ വ്യാപകനാശം

കുണ്ടറ: കനത്തമഴയിലും ഇടിമിന്നലിലും കുണ്ടറയിലും പരിസരത്തും വ്യാപകനാശം. പടപ്പക്കരയിൽ വീട് തകർന്ന് നാലുവയസ്സുകാരനുൾപ്പെടെ പരിക്കേറ്റു. എൻ.എസ് നഗറിൽ വല്യണ്ടയ്ക്കൽ മത്സ്യത്തൊഴിലാളി നിഷാ ഭവനിൽ ജോൺസ​െൻറ (60)‍ ഓട് മേഞ്ഞ വീടാണ് ചൊവ്വാഴ്ച രാത്രി 10 ഒാടെ പെയ്ത മഴയിലും ഇടിമിന്നലിലും തകർന്നത്. വീട്ടിലുണ്ടായിരുന്ന ജോൺസൺ, ഭാര്യ േത്രസ്യ, മകൾ നിഷ, മരുമകൻ താജ് ജോസഫ്, ഇവരുടെ നാല് വയസ്സുകാരനായ മകൻ സെബാസ്റ്റ്യൻ താജ് എന്നിവർക്കാണ് ഓട് വീണ് പരിക്കേറ്റത്. നിഷക്കും താജിനും സെബാസ്റ്റ്യനും മുഖത്താണ് പരിക്ക്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. പേരയം, കുണ്ടറ, നാന്തിരിക്കൽ, പെരുമ്പുഴ, പെരിനാട് വെട്ടിലിൽ ഭഗങ്ങളിൽ ഇടിമിന്നൽ വീടുകൾക്ക് വ്യാപകനാശമുണ്ടായി. ടി.വി, ഫ്രിഡ്ജ്, കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്േട്രാണിക് ഉപകരണങ്ങൾക്ക് കേടുപാടുകളും സംഭവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.