ഹൈമാസ്​റ്റ്​ ലൈറ്റ്​ മിഴിയടച്ചു: ചിന്നക്കട ഇരുട്ടിൽ

കൊല്ലം: ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ച് നഗരം ഇരുട്ടിലായിട്ടും അധികൃതർക്ക് കുലുക്കമില്ല. ചിന്നക്കട റൗണ്ടിലെ ഹൈമാസ്റ്റ് ലൈറ്റാണ് ആഴ്ചകളായി കത്താതെകിടക്കുന്നത്. രാത്രി ബസ് കയറാനും റോഡ് മുറിച്ച് കടക്കാനും എത്തുന്നവർ വെളിച്ചം ഇല്ലാത്തതിനെ തുടർന്ന് ബുദ്ധിമുട്ടുകയാണ്. പരസ്യബോർഡുകളിലെയും സമീപത്തെ കടകൾക്ക് മുന്നിലെ ലൈറ്റുകളുടെ നേരിയ വെളിച്ചം മാത്രമാണ് ഇവിടെ എത്തുന്നവർക്ക് ഇപ്പോഴുള്ള ആശ്രയം. രാത്രി വൈകുന്നതോടെ ഈ ലൈറ്റുകളും അണയുകയും പ്രദേശം പൂർണമായും ഇരുട്ടിലാകുകയും ചെയ്യും. മോഷ്ടാക്കളും ഇരുട്ടി​െൻറ മറവിൽ രംഗത്തിറങ്ങിയിട്ടുണ്ട്. ഫുട്പാത്തിൽ കച്ചവടം നടത്തുന്നവരുടെ സാധനങ്ങൾ കവരുന്നതും പതിവായതായി കച്ചവടക്കാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.