തെരുവുവിളക്കുകൾ സ്​ഥാപിക്കാൻ നാട്ടുകാർ നിവേദനം നൽകി

പരവൂർ: കാടുംപടർപ്പും നിറഞ്ഞ റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ നാട്ടുകാർ നിവേദനംനൽകി. റെയിൽവേ സ്റ്റേഷന് സമീപം ആശാൻ -തുണ്ടുവയൽ റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നുള്ള ദീർഘനാളായുള്ള നാട്ടുകാരുടെ ആവശ്യം അവഗണിക്കപ്പെടുന്നതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ നഗരസഭ ചെയർമാന് പരാതി നൽകിയത്. റെയിൽവേ സ്റ്റേഷന് പിൻഭാഗത്തുള്ള റോഡിൽ രാത്രിയായാൽ സാമൂഹികവിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യം രൂക്ഷമാണെന്ന് പരാതിയിൽ പറയുന്നു. നിരന്തരമായ ആവശ്യം വാർഡ് കൗൺസിലറും അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.