ബാങ്ക്​ ശാഖ ലയിപ്പിക്കുന്നതിൽ പ്രതിഷേധം

കൊട്ടിയം: എസ്.ബി.െഎ കൊട്ടിയം ശാഖ കൊട്ടിയം ബ്രാഞ്ച് ഒാഫിസിൽ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മർചൻറ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. സൗകര്യങ്ങളില്ലാത്ത സ്ഥലത്തേക്ക് ബാങ്ക് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അറിയിച്ചു. അസോസിയേഷൻ പ്രസിഡൻറ് ഗിരീഷ് കരിക്കട്ടഴികം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. കബീർ, ട്രഷറർ എസ്. പളനി, ജി.കെ. ഷാജി, മൂലക്കട കമറുദ്ദീൻ, ഡി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.