കേരളത്തിന് 241 കോടിരൂപയുടെ നബാർഡ് ധനസഹായം

തിരുവനന്തപുരം: സംസ്ഥാന സർക്കാറി​െൻറ 304 കോടിരൂപ മുതൽമുടക്കുള്ള 77 പദ്ധതികൾക്ക് ഗ്രാമീണ അടിസ്ഥാന സൗകര്യ ഫണ്ടിൽ ഉൾപ്പെടുത്തി നബാർഡ് അംഗീകാരം നൽകി. വിദ്യാഭ്യാസമേഖലയിലെ 58 പദ്ധതികൾക്കും 19 റോഡ് വികസന പദ്ധതികൾക്കും കൂടി മൊത്തം ലഭ്യമാക്കിയിരിക്കുന്ന ധനസഹായം 241 കോടിരൂപയാണ്. പത്ത് ജില്ലകളിലെ 52 ഗവൺമ​െൻറ് യു.പി സ്കൂളുകളെ ഹൈസ്കൂളുകളാക്കുന്നതിന് വേണ്ട പശ്ചാത്തലസൗകര്യം സൃഷ്ടിക്കുന്ന ബൃഹത് പദ്ധതിയും അംഗീകാരം നേടിയവയിൽ ഉൾപ്പെടും. ഓരോ സ്കൂളിലും രണ്ട് കോടി 58 ലക്ഷം രൂപ ചെലവിട്ട് അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ട പദ്ധതിയിൽ രണ്ട് കോടിരൂപ നബാർഡ് സഹായമായും 58 ലക്ഷം രൂപ കേന്ദ്ര സർക്കാറി​െൻറ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (ആർ.എം.എസ്.എ) വഴിയും ലഭിക്കുന്നു. 30,000ത്തിലധികം വിദ്യാർഥികൾക്ക് ഇതി​െൻറ പ്രയോജനം ലഭിക്കും. ഫിഷറീസ് വകുപ്പി​െൻറ മൂന്ന് സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസവകുപ്പി​െൻറ കീഴിലുള്ള മൂന്ന് പോളിടെക്നിക്കുകളിലും അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കും അംഗീകാരം നൽകിയിട്ടുണ്ട്. റോഡ് വികസനത്തിന് അനുവദിച്ചിട്ടുള്ള 119 കോടി രൂപയിൽ പൊതുമരാമത്ത് വകുപ്പി​െൻറ 18 റോഡുകളും തദ്ദേശസ്വയംഭരണവകുപ്പി​െൻറ ഒരുറോഡും ഉൾപ്പെടുന്നു. ഇവ ഈ സാമ്പത്തികവർഷത്തിൽ നബാർഡി​െൻറ അംഗീകാരം ലഭിക്കുന്ന ആദ്യഗഡു പദ്ധതികളാണ്. 400 കോടിയിലധികം രൂപയുടെ പദ്ധതികൾ അംഗീകാരം നൽകൽ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലുണ്ടെന്ന് നബാർഡ് കേരള ചീഫ് ജനറൽ മാനേജർ ആർ. സുന്ദർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.