കോർപറേഷനിലെ അക്രമം മേയർ ഉൾപ്പെടെ പത്ത്​ ഭരണ^പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കേസ്​

കോർപറേഷനിലെ അക്രമം മേയർ ഉൾപ്പെടെ പത്ത് ഭരണ-പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കേസ് തിരുവനന്തപുരം: കോർപറേഷനിലുണ്ടായ അക്രമ സംഭവങ്ങളുടെ തുടർച്ചയായി സി.പി.എം, ബി.ജെ.പി കൗൺസിലർമാർ വെവ്വേറെ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ മേയർ വി.കെ. പ്രശാന്ത് ഉൾപ്പെടെ 10 ഭരണ-പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ പട്ടികജാതി-വർഗ പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. ബി.ജെ.പി കൗൺസിലർ എം. ലക്ഷ്മി, സി.പി.എം കൗൺസിലർ സിന്ധു ശശി എന്നിവരുടെ വെവ്വേറെ പരാതികളുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസും സി.പി.എം അംഗം ബി. സത്യ​െൻറ പരാതിയുടെ അടിസ്ഥാനത്തിൽ ഫോർട്ട് സ്റ്റേഷനിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, ഇൗ വിഷയത്തിൽ അറസ്റ്റ് ഉടനുണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റുണ്ടായാൽ അത് രാഷ്ട്രീയ സംഘർഷത്തിന് വഴിെവക്കുമെന്ന വിലയിരുത്തലി​െൻറ അടിസ്ഥാനത്തിലാണ് ഇത്. എം. ലക്ഷ്മിയുടെ പരാതിയിൽ ദേശീയ പട്ടികജാതി കമീഷൻ വൈസ് ചെയർമാ​െൻറ നിർദേശാനുസരണമാണ് മേയർ, മറ്റ് എൽ.ഡി.എഫ് കൗൺസിലർമാരായ ഐ.പി. ബിനു, റസിയബീഗം, സിന്ധു എന്നിവർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. എൽ.ഡി.എഫ് കൗൺസിലർ സിന്ധു ശശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബി.ജെ.പി കൗൺസിലർമാരായ തിരുമല അനിൽ, ഗിരികുമാർ, കരമന അജിത് എന്നിവർക്കെതിരെയാണ് കേസ്. സത്യ​െൻറ പരാതിയിൽ ബി.ജെ.പി കൗൺസിലർമാരായ സിമി ജ്യോതിഷ്, ജി.എസ്. മഞ്ജു, മധുസൂദനൻ നായർ എന്നിവരെയാണ് പ്രതിചേർത്തിട്ടുള്ളതെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു. ഇതിന് പുറമേ മേയറുടെ പരാതിയിൽ വധശ്രമത്തിന് 20 ബി.ജെ.പി കൗൺസിലർമാരുൾപ്പെടെ 27പേർക്കെതിരെ മ്യൂസിയം പൊലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വലിയശാല കൗൺസിലറായ ലക്ഷ്മി നൽകിയ പരാതിയിന്മേൽ ദേശീയ പട്ടികജാതി കമീഷൻ വൈസ് ചെയർമാൻ എൽ. മുരുഗൻ കഴിഞ്ഞദിവസം സ്വകാര്യ ആശുപത്രിയിലെത്തി മൊഴിയെടുത്തിരുന്നു. പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്ത് രണ്ടു ദിവസത്തിനുള്ളിൽ ദേശീയ കമീഷന് റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമീഷണർക്ക് അദ്ദേഹം നിർദേശവും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എം കൗൺസിലർമാരും പരാതിയുമായി രംഗത്തെത്തിയത്. അതിനിടെ ദലിത് പീഡനക്കേസിൽ പ്രതിയായ മേയർ രാജിെവക്കണമെന്ന ആവശ്യവുമായി ഭാരതീയ ജനത പട്ടികമോർച്ച രംഗത്തെത്തി. കേസ് അന്വേഷണച്ചുമതലയുള്ള കേൻറാൺമ​െൻറ് അസി. കമീഷണർ സുനീഷ് ബാബു വ്യാഴാഴ്ച കോർപറേഷൻ ആസ്ഥാനത്തെത്തി തെളിവെടുപ്പ് നടത്തും. മേയറുടെ പരാതിയിൽ പറയുന്ന പുറത്തുനിന്നെത്തിയ ആറു പേരെ കണ്ടെത്തുന്നതിന് സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചേക്കും. സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ മൊഴിയും രേഖപ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.