മെഡിക്കൽ/ഡെൻറൽ പ്രവേശനം; എൻ.ആർ.​െഎ ​േക്വാട്ട മാനദണ്ഡം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ/ഡ​െൻറൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനത്തിന് എൻ.ആർ.െഎ േക്വാട്ടയിൽ ഉൾപ്പെടാനുള്ള മാനദണ്ഡങ്ങൾ പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച നിർദേശപ്രകാരമാണ് എൻ.ആർ.െഎ പരിഗണന മാനദണ്ഡങ്ങൾ പുതുക്കി പ്രസിദ്ധീകരിച്ചത്. വിദ്യാർഥിയോ പിതാവോ കേരളത്തിൽ ജനിച്ചവർക്ക് മെഡിക്കൽ/ഡ​െൻറൽ ബിരുദ പ്രവേശനത്തിന് എൻ.ആർ.െഎ പരിഗണന ലഭിക്കും. കേരള കേഡറിൽ നിയമിക്കപ്പെട്ട ഒാൾ ഇന്ത്യ സർവിസിലുള്ള കേരളക്കാരല്ലാത്ത ഉദ്യോഗസ്ഥരുടെ മക്കളെയും ഇൗ ഗണത്തിൽ പരിഗണിക്കും. കേരളത്തിൽ നിയമിക്കപ്പെട്ട കേന്ദ്ര സർവിസിലോ/പ്രതിരോധ സർവിസിലോ ഉള്ള കേരളക്കാരല്ലാത്ത രക്ഷിതാക്കളുടെ കേരളത്തിൽ പഠിക്കുന്ന മക്കൾക്കും എൻ.ആർ.െഎ പരിഗണന ലഭിക്കും. സംസ്ഥാന സർക്കാർ സർവിസിൽ രണ്ടുവർഷത്തിൽ കുറയാതെ ജോലിചെയ്യുന്ന കേരളക്കാരല്ലാത്തവരുടെ കേരളത്തിൽ പഠിക്കുന്ന മക്കളെയും എൻ.ആർ.െഎ ആയി പരിഗണിക്കും. കേരളത്തിൽ അഞ്ചു വർഷത്തിൽ കുറയാതെ പഠിച്ച കേരളക്കാരല്ലാത്ത വിദ്യാർഥിയെയും എൻ.ആർ.െഎ ആയി പരിഗണിക്കും. എട്ട് മുതൽ 12ാംതരം വരെ കേരളത്തിൽ പഠിച്ച കേരളക്കാരല്ലാത്ത കുട്ടികൾക്കും ഇൗ ആനുകൂല്യം ലഭിക്കും. വിദേശ ഇന്ത്യക്കാരുടെ ഗണത്തിൽ കേരളത്തിൽ ജനിച്ചവരുടെ മക്കളെ മെഡിക്കൽ/ഡ​െൻറൽ പി.ജി പ്രവേശനത്തിന് എൻ.ആർ.െഎ േക്വാട്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ഏതെങ്കിലും മെഡിക്കൽ കോളജുകളിൽനിന്ന് മെഡിക്കൽ/ഡ​െൻറൽ ബിരുദ പഠനം പൂർത്തിയാക്കിയ കേരളക്കാരല്ലാത്തവരെയും പി.ജി പ്രവേശനത്തിന് എൻ.ആർ.െഎ േക്വാട്ടയിൽ പരിഗണിക്കും. എൻ.ആർ.െഎ േക്വാട്ടയിൽ പരിഗണിക്കുന്നതിന് തെളിയിക്കുന്നതിന് സമർപ്പിക്കേണ്ട രേഖകൾ സംബന്ധിച്ച വിവരങ്ങളും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജ്ഞാപനം പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.