മദ്യപിച്ച്​ സ്​കൂൾ ബസ്​ ഒാടിച്ചയാൾ അറസ്​റ്റിൽ

പുനലൂര്‍: മദ്യപിച്ച് സ്കൂള്‍ ബസോടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ പോസ്റ്റ്ഓഫിസ് ജങ്ഷന് സമീപം നടന്ന പരിശോധനയിലാണ് ഡ്രൈവര്‍ പിടിയിലായത്. തൊളിക്കോട് സ്വദേശി സുരേഷ് ബാബു (52) ആണ് പിടിയിലായത്. സ്കൂള്‍ വിട്ട് കുട്ടികളുമായി എത്തുമ്പോള്‍ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി ആരംഭിച്ചതായും പൊലീസ് അറിയിച്ചു. 176 വാഹനങ്ങളിലാണ് പരിശോധന നടന്നത്. 42 വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍നിന്ന് പിഴയീടാക്കി. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിച്ച് സ്കൂള്‍ വിദ്യാർഥിനികളെ ശല്യംചെയ്യുന്നവരെയും പിടികൂടി. ചവറ സംഘർഷം: രണ്ടുപേർകൂടി അറസ്റ്റിൽ ചവറ: ചവറയിലെ സി.പി.എം-എസ്.ഡി.പി.ഐ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. എസ്.ഡി.പി.ഐ പ്രവർത്തകരായ പുതുക്കാട് തെക്കനിയിൽ വടക്കതിൽ നൗഷാദ് (43), പന്മന വടക്കുംതല പറമ്പിൽ വീട്ടിൽ സുരാജ് (44) എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിൽ പത്ത് എസ്.ഡി.പി.ഐ പ്രവർത്തകരെയും നാല് സി.പി.എം പ്രവർത്തകരയെയും അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം നടന്നുവരുന്നതായി ചവറ പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.