ഉപഭോക്​താക്കൾക്ക് അധികബാധ്യത വരുന്ന നിർദേശവുമായി വീണ്ടും വൈദ്യുതി ബോർഡ്​

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ഭാവിയിൽ അധികബാധ്യത വരുന്ന നിർദേശങ്ങളുമായി വൈദ്യുതി ബോർഡ് വീണ്ടും െറഗുലേറ്ററി കമീഷനെ സമീപിച്ചു. 13-14 വർഷത്തെ അന്തിമകണക്കുകൾ പ്രകാരം അധികബാധ്യത വെന്നന്നും കമീഷൻ നേരത്തെ തള്ളിക്കളഞ്ഞ തുക കൂടി അനുവദിക്കണമെന്നുമാണ് ആവശ്യം. 755.68 കോടി രൂപയാണ് ബോർഡ് ആവശ്യപ്പെട്ടതിൽനിന്ന് കമീഷൻ അന്ന് തള്ളിക്കളഞ്ഞിരുന്നത്. ഒാഡിറ്റ് ചെയ്ത കണക്കുകൾ പ്രകാരം ഇത്രയുംതുകയുടെ അധികബാധ്യത വെന്നന്നാണ് ബോർഡ് വിശദീകരിക്കുന്നത്. 952.18 കോടിയുടെ കമ്മി ആവർഷം ഉണ്ടായെന്ന് ബോർഡ് അവകാശപ്പെെട്ടങ്കിലും 195.50 േകാടി മാത്രമാണ് അനുവദിച്ചത്. ഇത് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. വൈദ്യുതി വാങ്ങൽ 20.42 കോടി, ജീവനക്കാരുടെ ചെലവ് 161.15 കോടി, അറ്റകുറ്റപ്പണി 10.08 കോടി, തേയ്മാനം 62.26, പലിശയും ധനകാര്യചാർജും 343.61 കോടി, ഡ്യൂട്ടി 100.37 കോടി, ഭരണചെലവ് 57.79 കോടി എന്നിങ്ങനെയാണ് കമീഷൻ നിരാകരിച്ചത്. നവംബർ 29ന് കമീഷൻ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം കേൾക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.