കത്തിന്​ പിന്നിൽ ഗൂഢാലോചനയെന്ന്​; സരിതയെയും ഗണേഷ്​ കുമാറിനെയും പ്രതികളാക്കി ഹരജി

കൊട്ടാരക്കര: സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിവാദമായ സരിത എസ്. നായരുടെ കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കാട്ടി കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹരജി സമർപ്പിച്ചു. ഹരജി ഫയലിൽ സ്വീകരിച്ച കോടതി തുടർനടപടിക്കായി മാറ്റിെവച്ചു. സരിതയെയും കെ.ബി. ഗണേഷ് കുമാർ എം.എൽ.എയെയും പ്രതികളാക്കിയാണ് മുൻ ജില്ല ഗവ. പ്ലീഡറും കോൺഗ്രസ്‌ നേതാവുമായ അഡ്വ. സുധീർ ജേക്കബ് ഹരജി നൽകിയത്. സോളാർ കമീഷൻ റിപ്പോർട്ട്‌ അവിശ്വസനീയമാണെന്നും അതിൽ കൃത്രിമ മൊഴികളും കൃത്രിമരേഖകളും കടന്നുകൂടിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. സോളാർ കമീഷൻ റിപ്പോർട്ട്‌ പുറത്തുവന്നപ്പോൾ സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ നടത്തിയ വാർത്തസമ്മേളനത്തിൽ ഇത് വ്യക്തമാക്കുന്നുണ്ട്. 2013 ജൂലൈ 19-ന് പത്തനംതിട്ട ജയിലിൽ ദേഹ പരിശോധനക്കിടയിൽ ലഭിച്ചെന്ന് പറയപ്പെടുന്ന കത്ത് 21 പേജ് മാത്രമുള്ളതാണ്. ജയിൽ സൂപ്രണ്ടി​െൻറ മൊഴിയിലും ഇത് വ്യക്തമാണ്. ഇതാണ് 25 പേജുള്ള കത്തായി സോളാർ കമീഷന് മുമ്പാകെ ഹാജരാക്കപ്പെട്ടതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.