തോട്ടംമേഖലയിലെ അനധികൃത ഭൂമി ഏറ്റെടുക്കൽ റവന്യൂ വകുപ്പ്​ അട്ടിമറിക്കുന്നു

കൊല്ലം: തോട്ടംമേഖലയിലെ അനധികൃത ഭൂമി ഏറ്റെടുക്കുന്ന സർക്കാർ നടപടി റവന്യൂ വകുപ്പ് തെന്ന അട്ടിമറിക്കുന്നതായി ആരോപണം. ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ സ്പെഷൽ ഒാഫിസർക്ക് ഹൈകോടതി നൽകിയ അധികാരം മറച്ചുെവച്ച് വൻകിട കമ്പനികൾക്ക് രക്ഷപ്പെടാനാണ് വഴിയൊരുക്കുന്നത്. ഹൈകോടതി ഉത്തരവനുസരിച്ച് റവന്യൂ സ്പെഷൽ ഒാഫിസ് കൊല്ലം ജില്ലയിൽ 525 ഏക്കർ കൈവശക്കാരെ ഒഴിപ്പിച്ച് കഴിഞ്ഞ ദിവസം സർക്കാറിലേക്ക് മുതൽകൂട്ടിയിരുന്നു. ഇതിനുള്ള നടപടികൾ നടക്കുന്നതിനിടെയാണ് എ.വി.ടിയുടെ സബ്സിഡിയറി കമ്പനിയെന്നറിയെപ്പടുന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മിഡ്ലാൻഡ് റബർ പ്രാഡ്യൂസ് കമ്പനി റവന്യൂ സ്പെഷൽ ഒാഫിസിന് ഭൂമി ഏറ്റെടുക്കുന്നതിന് അധികാരമിെല്ലന്ന നിലയിൽ ഹൈകോടതിയുടെ മറ്റൊരു െബഞ്ചിൽനിന്ന് ഉത്തരവ് കരസ്ഥമാക്കിയത്. സ്പെഷൽ ഒാഫിസർക്ക് ഭൂമി ഏറ്റെടുക്കാൻ അധികാരമുണ്ടെന്ന ൈഹകോടതി ഉത്തരവുകൾ റവന്യൂ വകുപ്പി​െൻറ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപെടുത്താതിരുന്നതാണ് മിഡ്ലാൻഡിന് സഹായകരമായതത്രെ. ഭൂമി ഏെറ്റടുത്ത് സ്െപഷൽ ഒാഫിസർ ഇറക്കിയ ഉത്തരവിനെതിരെ ജസ്റ്റിസ് പി.ബി. സുരേഷ്കുമാറിൽനിന്നാണ് മിഡ്ലാൻഡ് റബർ കമ്പനി സ്റ്റേ നേടിയത്. ഭൂമി ൈകവശം െവക്കുന്നതിന് മതിയായ രേഖകളില്ലാത്തതിനാൽ ഒഴിഞ്ഞുനൽകണമെന്നാവശ്യപ്പെട്ട് നേരത്തെ സ്പെഷൽ ഒാഫിസ് മിഡ്ലാൻഡ് കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ കമ്പനി ഹൈകോടതിയെ സമീപിെച്ചങ്കിലും അതിൽ സർക്കാർ ശരിയാംവിധം എതിർ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നില്ല. കേസ് പരിഗണിച്ചപ്പോൾ റവന്യൂ വകുപ്പി​െൻറ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത് സ്പെഷൽ ഒാഫിസി​െൻറ അധികാരം നിർണയിച്ച് കഴിഞ്ഞിേട്ട ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോവുകയുള്ളൂ എന്നാണ്. ഇത് രേഖപ്പെടുത്തിെയങ്കിലും ഭൂമി ഏറ്റെടുത്ത് അന്തിമ ഉത്തരവ് ഇറക്കുന്നത് കോടതി തടഞ്ഞില്ല. അതിനെതിരെ കമ്പനി റിവ്യു ഹരജി ഫയൽ ചെയ്തു. അത് പരിഗണിച്ച കോടതിയുടെ അതേ െബഞ്ച് ആദ്യ ഉത്തരവിറങ്ങി ഒരുമാസം തികഞ്ഞ ഒക്ടോബർ 20ന് ഭൂമി ഏറ്റെടുക്കാൻ സ്പെഷൽ ഒാഫിസർക്കുള്ള അധികാരം സംബന്ധിച്ച് തീരുമാനമെടുത്ത് അക്കാര്യം കമ്പനിയെ അറിയിച്ച് ഏഴുദിവസെത്ത സാവകാശം നൽകിയശേഷം അന്തിമ ഉത്തരവിറക്കിയാൽ മതിയെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. അതേസമയം, സെപ്ഷൽ ഒാഫിസിന് ഭൂമി ഏറ്റെടുക്കാൻ അധികാരമുണ്ടെന്ന് 2014ലെ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ളയുടെയും 2015ലെ ജസ്റ്റിസ് പി.വി. ആശയുടെയും ഉത്തരവുകൾ നിലനിൽക്കുന്നുണ്ടുതാനും. ഇക്കാര്യം സർക്കാർ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാണിച്ചിെല്ലന്നാണ് ആരോപണമുയരുന്നത്. മിഡ്ലാൻഡ് കമ്പനി നേടിയ ഉത്തരവ് ചൂണ്ടിക്കാട്ടി മറ്റ് കമ്പനികൾക്കും അവരുടെ ഭൂമി ഏെറ്റടുക്കലിൽനിന്ന് രക്ഷതേടാനാണ് ഇതിലൂടെ വഴിയൊരുങ്ങിയിരിക്കുന്നത്. മിഡ്ലാൻഡ് റബർ കമ്പനിയുടെ ൈകവശഭൂമി സർക്കാർ വക പുറേമ്പാക്കാണെന്ന് ലാൻഡ് ട്രൈബ്യൂണലും കണ്ടെത്തിയിട്ടുണ്ട്. ബിനു ഡി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.