പയറ്റുവിളയിലും മുക്കോലയിലും മോഷണം നടത്തിയ ​േകസിലെ പ്രതി പിടിയിൽ

വിഴിഞ്ഞം: . പയറ്റുവിള ഊരുട്ടുവിള ക്ഷേത്രത്തിന് സമീപം ജെ.കെ. ഭവനിൽ ജിജിനാണ് (24) പിടിയിലായത്. പയറ്റുവിള സ്വദേശിയായ കുമാറി​െൻറ വീട്ടിൽനിന്ന് മൊബൈൽ ഫോണും 2000- രൂപയും മുക്കോല കാഞ്ഞിരംവിള വീട്ടിൽ ഭാസ്കരൻ നാടാരുടെ വീട്ടിൽനിന്ന് മകൻ സലീമി​െൻറ മോട്ടോർസൈക്കിൾ മോഷ്ടിച്ചതും ഇയാളാണെന്ന് തെളിഞ്ഞതായും മോട്ടോർ സൈക്കിൾ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തതായും വിഴിഞ്ഞം സി.ഐ ഷിബു പറഞ്ഞു. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ലാപ്-ടോപ് മോഷ്ടിച്ച കേസിൽ റിമാൻറിൽ കഴിഞ്ഞ് വന്നിരുന്ന പ്രതിയെ കസ്റ്റഡിയിൽവാങ്ങി വിഴിഞ്ഞം സബ് ഇൻസ്പെക്ടർ പി. രതീഷി​െൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോഷണം തെളിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.