ഓടനാവട്ടത്ത് അനധികൃത മദ്യവ്യാപാരം; അധികൃതർ മൗനത്തിൽ

വെളിയം: ഓടനാവട്ടത്ത് അനധികൃത മദ്യവ്യാപാരം തകൃതിയായിട്ടും പൊലീസും ഏക്സൈസ് ഉദ്യോഗസ്ഥരും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ചെന്നാപ്പാറ, തുറവൂർ, ചെപ്ര എന്നിവിടങ്ങളിലാണ് ചാരായ വാറ്റ് നടക്കുന്നത്. ഇവിടെ വിദേശ മദ്യവിൽപനയും വർധിച്ചിട്ടുണ്ട്. സന്ധ്യകഴിഞ്ഞാൽ മദ്യപശല്യം മൂലം ഈ മേഖലയിൽ സ്ത്രീകൾക്ക് സഞ്ചരിക്കാൻ കഴിയുന്നില്ലെന്ന് പരാതിയുണ്ട്. പൊലീസിൽ നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടാവുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് ഇവിടെ കഞ്ചാവ് വിൽപനയും നടക്കുന്നുണ്ട്. കര്‍ഷക കോണ്‍ഗ്രസ് യോഗം പുനലൂര്‍: കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയോഗം കെ.പി.സി.സി നിർവാഹക സമിതിയംഗം പുനലൂര്‍ എസ്. താജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് തടിക്കാട് അശോകന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ തെന്മല രഘുനാഥന്‍, നെടുങ്കയം നാസര്‍, ഗിരീഷ്കുമാര്‍, ഗഫൂര്‍, തങ്കപ്പന്‍കാണി, ത്യാഗരാജന്‍, സി.എം. അനസ്, അരവിന്ദാക്ഷന്‍ നായര്‍, മാമച്ചന്‍ ഇച്ചന്‍കുഴി, ഗോപാലപിള്ള എന്നിവര്‍ സംസാരിച്ചു. വൈദ്യുതി മുടങ്ങും പുനലൂര്‍: ഇലക്ട്രിക് സെക്ഷൻ പരിധിയില്‍ വരുന്ന 11 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 23 മുതല്‍ 25 വരെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ചാലിയക്കര, ഉപ്പുക്കുഴി ഭാഗങ്ങളില്‍ വൈദ്യുതി തടസ്സപ്പെടുമെന്ന് അസി. എൻജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.