ജനകീയപദ്ധതികളുടെ ഉദ്ഘാടനം വ്യാഴാഴ്ച

നെടുമങ്ങാട്: ജില്ല ആശുപത്രിയുടെ സമഗ്രവികസനത്തിന് ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന എട്ട് വൈകീട്ട് മൂന്നിന് മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. സി. ദിവാകരൻ എം.എൽ.എ ഡയാലിസിസ് സ​െൻററും ജൻ ഔഷധി മെഡിക്കൽ സ്റ്റോർ നഗരസഭ ചെയർമാൻ ചെറ്റച്ചെൽ സഹദേവനും ഉദ്ഘാടനം ചെയ്യും. ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അധ്യക്ഷതവഹിക്കും. 11 യൂനിറ്റുകൾ അടങ്ങിയ ഡയാലിസിസ് സ​െൻറർ, നവീകരിച്ച ഓപറേഷൻ തിയറ്റർ, നേത്രവിഭാഗം ഓപറേഷൻ തിയറ്റർ, ഡിജിറ്റൽ എക്സ്റേ യൂനിറ്റ്, എച്ച്.എൽ.എൽ ലാബ്, ആർ.ജി.സി.ബി ലാബ്, പവർ ലോൻട്രി, ജൻ ഔഷധി മെഡിക്കൽ സ്‌റ്റോർ എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. എട്ട് പദ്ധതികൾക്കായി 2.10 കോടിയാണ് ചെലവിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.