തഹസിൽദാറെയും സംഘത്തെയും സി.പി.എം പ്രവർത്തകർ തടഞ്ഞു

നെടുമങ്ങാട്: റവന്യൂ പുറേമ്പാക്ക് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ . ചുള്ളിമാനൂരിന് സമീപം താളിക്കാമുകളിൽ റോഡ് പുറംപോക്കിൽ അനധികൃതമായി കെട്ടിയിരുന്ന വെയിറ്റിങ് ഷെഡ് സബ് കലക്ടറുടെ ഉത്തരവ് അനുസരിച്ച് പൊളിച്ചുമാറ്റാൻ എത്തിയ നെടുമങ്ങാട് തഹസിൽദാരെയും സംഘത്തെയുമാണ് പൊലീസി​െൻറ സാന്നിധ്യത്തിൽ ഒരു സംഘം സി.പി.എം പ്രവർത്തകർ തടസ്സപ്പെടുത്തി തിരിച്ചയച്ചത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കൽ തടസ്സപ്പെടുത്തുേമ്പാഴും പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. മതിയായ പൊലീസ് സംരക്ഷണം കിട്ടാതെ തഹസിൽദാർക്കും സംഘത്തിനും മടങ്ങേണ്ടിവന്നു. ഇതുസംബന്ധിച്ച് വിശദമായി റിപ്പോർട്ട് തഹസിൽദാർ സബ് കലക്ടർക്ക് നൽകി. വെയിറ്റിങ് ഷെഡ് ഒഴിപ്പിക്കാൻ ജെ.സി.ബി അടക്കമായിരുന്നു തഹസിൽദാരും സംഘവും എത്തിയത്. സി.പി.എം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. ആർ. ജയദേവ​െൻറ നേതൃത്വത്തിലെത്തിയവരാണ് റവന്യൂ സംഘത്തെ തടഞ്ഞത്. ഫോേട്ടാ: പുറേമ്പാക്കു കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ സി.പി.എം പ്രവർത്തകർ തടയുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.