എംപ്ലോയ്‌മെൻറ്​ എക്‌സ്​ചേഞ്ചിൽ ഓഫിസ് പ്രവർത്തനങ്ങൾ നിർത്തി

കാട്ടാക്കട: ടൗൺ എംപ്ലോയ്‌മ​െൻറ് എക്‌ചേഞ്ചിൽ 2018-20 സീനിയോറിറ്റി ലിസ്റ്റ് തയാറാക്കുന്നതി​െൻറ ഭാഗമായി അടുത്തമാസം 20വരെ വേക്കൻസി ഒഴികെയുള്ള ഓഫിസ് പ്രവർത്തങ്ങൾ നിർത്തിയതായി എംപ്ലോയ്‌മ​െൻറ് ഓഫിസർ അറിയിച്ചു. തിരിച്ചറിയൽ രേഖയിൽ പത്താംമാസം പുതുക്കൽ ഉള്ളവർക്ക് 2018 െഫബ്രുവരി വരെയും 11, 12 / 17 രേഖപ്പെടുത്തിയവർക്ക് 2018 മാർച്ച് വരെയും പുതുക്കിനൽകും. വിടുതൽ/ജെ.എൻ.ഡി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിയവർക്കും കാലാവധി ദീർഘിപ്പിച്ചുനൽകും. രജിസ്‌ട്രേഷൻ, പുതുക്കൽ എന്നിവ ഓൺലൈനായി ചെയ്യാവുന്നതാണ്. ഫോൺ: 04712295030. കാട്ടാക്കടയിലെ സംഘർഷം; മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ കാട്ടാക്കട: കാട്ടാക്കടയിൽനടന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കാട്ടാക്കട സ്വദേശി ചന്ദ്രമോഹൻ (33), കട്ടയ്ക്കോട് സ്വദേശി കിച്ചു (23), പ്ലാവൂർ സ്വദേശി നജീബ് (30) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 19ന് കാട്ടാക്കട ബസ്സ്റ്റേഷനിൽ എസ്.ഡി.പി.ഐ പ്രവർത്തകരെ ആക്രമിച്ച കേസിലാണ് ഇവർ അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഈ സംഭവത്തിന് ശേഷം കാട്ടാക്കടയിൽ പത്രവിതരണക്കാരനെ ആക്രമിച്ച കേസിൽ കഴിഞ്ഞദിവസം രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ പിടിയിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.