ജനാധിപത്യം സംരക്ഷിക്കാൻ സമാന ചിന്താഗതിക്കാർ ഒരുമിക്കണം ^ഡെപ്യൂട്ടി സ്പീക്കർ

ജനാധിപത്യം സംരക്ഷിക്കാൻ സമാന ചിന്താഗതിക്കാർ ഒരുമിക്കണം -ഡെപ്യൂട്ടി സ്പീക്കർ കിളിമാനൂർ: രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനും വർഗീയതയെ ചെറുക്കാനും സമാന ചിന്താഗതിയുള്ള പ്രസ്ഥാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി. സി.പി.ഐ നഗരൂർ ലോക്കൽ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.പി.എ സർക്കാർ നടപ്പാക്കിയ സാമ്പത്തിക നയങ്ങളെ പതിന്മടങ്ങ് വേഗത്തിൽ നടപ്പാക്കുകയാണ് മോദി സർക്കാറും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽ.സി സെക്രട്ടറി കെ. ശശിധരൻ അധ്യക്ഷതവഹിച്ചു. കെ. അനിൽകുമാർ, പി.ആർ. രാജീവ്, കെ.എസ്. അരുൺ, ജി.എൽ. അജിഷ്, അൽ ജിഹാൻ എന്നിവർ പെങ്കടുത്തു. നേരത്തേ നടന്ന സി.പി.ഐ പ്രതിനിധി സമ്മേളനം മുൻ എം.എൽ.എ എൻ. രാജൻ ഉദ്ഘാടനം ചെയ്തു. നഗരൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും പരിസ്ഥിതിയും നാശമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന അനധികൃത പാറമലകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ സി.പി.എം നേതൃത്വം നൽകുന്ന ഭരണ സമിതി തയാറാകണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലതാ വാമദേവൻ, വി. മാധവൻ പിള്ള, രാഹുൽ രാജ് എന്നിവർ സമ്മേളനം നിയന്ത്രിച്ചു. പി.ആർ. രാജീവ്, എ.എം. റാഫി, കെ. അനിൽകുമാർ, ബി.എസ്. റെജി, ടി.എം. ഉദയകുമാർ എന്നിവർ സംസാരിച്ചു. ചിത്രവിവരണം സി.പി.ഐ നഗരൂർ ലോക്കൽ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.