ബാലരാമപുരത്ത് സിവിൽ സ്​റ്റേഷൻ സ്ഥാപിക്കണമെന്ന്

ബാലരാമപുരം: സി.പി.എം ബാലരാമപുരം സൗത്ത് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഐത്തിയൂർ കോട്ടുകാൽക്കോണം ശിവാനന്ദൻ നഗറിൽ (എസ്.എൻ.ഡി.പി ഹാൾ) ചേർന്ന പ്രതിനിധി സമ്മേളനം ജില്ല കമ്മിറ്റി അംഗം പാളയം രാജൻ ഉദ്ഘാടനം ചെയ്തു. എം. ബാബുജാൻ, എസ്-. ജയചന്ദ്രൻ, ആർ. ഷാമില ബീവി, കാവിൻപുറം സുരേഷ് എന്നിവരടങ്ങുന്ന പ്രിസീഡിയമാണ് സമ്മേളന നടപടി നിയന്ത്രിച്ചത്. എം.എം. ഫ്രെഡറിക് ഷാജി സെക്രട്ടറിയായി പതിനഞ്ച് അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനത്തി​െൻറ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് ആർ.സി തെരുവ് സ​െൻറ് സെബാസ്റ്റ്യൻസ് ഒാഡിറ്റോറിയത്തിന് സമീപത്തുനിന്ന് ചുവപ്പുസേന മാർച്ചും പ്രകടനവും നടന്നു. തുടർന്ന് ബാലരാമപുരം ജങ്ഷനിൽ ചേർന്ന പൊതുസമ്മേളനം ഡോ.എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. ബാലരാമപുരം കബീർ അധ്യക്ഷനായി. സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, എം. ബാബുജാൻ, എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വി. മോഹനൻ സ്വാഗതവും എം.എം. ഫ്രെഡറിക് ഷാജി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.