മേയറെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു

തിരുവനന്തപുരം: മേയർ വി.കെ. പ്രശാന്തിനെയും കൗൺസിലർമാരെയും തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെയും ഒാഫിസിൽ കയറി ക്രിമിനൽ സംഘങ്ങൾ ആക്രമിച്ച സംഭവങ്ങളിൽ ഗ്രാമപഞ്ചായത്ത് അസോ. പ്രതിഷേധിച്ചു. തങ്ങളുടെ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കുന്നതിനുവേണ്ടി ക്വേട്ടഷൻ ടീമിനെ ഉപയോഗിച്ച് ജനപ്രതിനിധികളെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും തീരുമാനമെടുപ്പിക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് പ്രവണതയാണ് കോർപറേഷനിൽ അരങ്ങേറിയതെന്ന് അസോ. പ്രസിഡൻറ് കെ. തുളസിയും ജനറൽ സെക്രട്ടറി പി. വിശ്വംഭര പണിക്കരും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.