പൂതക്കുളത്ത് പൈപ്പ് പൊട്ടൽ വ്യാപകം; പരിഹാരം അകലെ

പരവൂർ: പൂതക്കുളം പഞ്ചായത്തി​െൻറ വിവിധഭാഗങ്ങളിൽ പൈപ്പ് പൊട്ടൽ വ്യാപകമായിട്ടും പരിഹാരനടപടികളില്ല. പലയിടങ്ങളിലായി വൻതോതിൽ കുടിവെള്ളം നഷ്ടമായിക്കൊണ്ടിരിക്കുന്നു. പൈപ്പുകൾ പൊട്ടി മാസങ്ങളായി വെള്ളമൊഴുകുന്നതിനാൽ റോഡിനും കേടുപാടുകളുണ്ടാകുന്നു. പലയിടത്തും വെള്ളം റോഡിൽ കെട്ടിനിൽക്കുകയാണ്. ഇത് യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പൂതക്കുളം-ഈന്നിൻമൂട് റോഡിൽ വേപ്പാലുംമൂടിന് സമീപം പൈപ്പ് തകർന്ന് റോഡിൽ വെള്ളക്കെട്ടായിട്ട് മാസങ്ങൾ കഴിഞ്ഞു. അറ്റകുറ്റപ്പണി ചെയ്യാൻ ആവശ്യമായ തൊഴിലാളികളില്ലാത്തതാണ് പ്രശ്നമെന്നാണ് ഔദ്യോഗിക വിശദീകരണം. പൈപ്പുകൾ തകരുന്ന വിവരം യഥാസമയം ഓഫിസിൽ അറിയാത്തതും അറ്റകുറ്റപ്പണി വൈകാൻ കാരണമായി അധികൃതർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.