മെഗാ ഹാപ്പിനസ്​ കോഴ്​സ്​ പ്രോഗ്രാം

കൊല്ലം: ആർട്ട് ഒാഫ് ലിവിങ് നവംബർ മാസം ആരോഗ്യദിനമായി ആചരിക്കുന്നതി​െൻറ ഭാഗമായി 23 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ രണ്ടായിരത്തിലധികം േപർ പെങ്കടുക്കുന്ന കൊല്ലം ആശ്രാമം മൈതാനിയിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആർട്ട് ഒാഫ് ലിവിങ് ജില്ല കമ്മിറ്റിയും ആർട്ട് ഒാഫ് ലിവിങ് യൂത്ത് വിങ്ങും സംയുക്തമായാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. 17 വയസ്സ് തികഞ്ഞ ആർക്കും കോഴ്സിൽ പെങ്കടുക്കാം. ആർട്ട് ഒാഫ് ലിവിങ് രാജ്യാന്തര അധ്യാപകരായ വാവ സുരേഷ്, രാകേഷ് തുടങ്ങി 14 മുതിർന്ന അധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്. യോഗ, സുദർശനക്രിയ, ധ്യാനം, പ്രാണായാമം എന്നിവക്ക് മുൻതുക്കം നൽകിയാണ് മെഗാ ഹാപ്പിനസ് കോഴ്സ് നടത്തുന്നത്. മുൻകൂട്ടി രിജസ്റ്റർ ചെയ്യണം. ഫോൺ: 9995255294. വാർത്തസമ്മേളനത്തിൽ വി.ആർ. ബാബുരാജ്, ഡോ. ജനാർദനൻ കുമ്പളത്ത്, ജി. പത്മകുമാർ, ബിജു പാരിപ്പള്ളി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.