മണ്ഡലകാലമായി; വഴിയോരകച്ചവടം വ്യാപകം

പത്തനാപുരം: ശബരിമല തീർഥാടനകാലമായതോടെ അനധികൃത വഴിയോര തട്ടുകടകൾ വ്യാപകമാകുന്നു. മേഖലയില്‍ വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർക്കുന്ന കടകള്‍ക്കൊന്നും ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ല. ഇവയില്‍ പരിശോധന നടത്താനോ നടപടിയെടുക്കാനോ ആരോഗ്യവകുപ്പ് തയാറാകുന്നില്ലെന്ന് ആക്ഷേപം. പ്രധാനപാതകളുടെ വശങ്ങളിയായി പ്രവർത്തിക്കുന്ന വഴിയോര കടകളിൽ പരിശോധനപോലും നടക്കുന്നില്ല. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ വാങ്ങാൻ വലിയതിരക്കാണ്. രാത്രിയിൽ വിവിധഭക്ഷണങ്ങളും ലഭിക്കും. എന്നാൽ, മിക്കകടകളും വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് പാചകവും വിതരണവും എല്ലാം. തുറന്നുവെച്ചിരിക്കുന്നതും പഴകിയതുമായ എണ്ണയിലാണ് പലഹാരങ്ങൾ ഉണ്ടാക്കുന്നത്. അനധികൃതമായി പാതയോരങ്ങളിൽ പ്രവർത്തിച്ചുവരുന്ന കടകളിലെ ഗുണനിലവാരം പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഇനിയും തയാറായിട്ടില്ല. ഇതരസംസഥാനക്കാരാണ് അധികവും ഈ ഭക്ഷണശാലകളെ ആശ്രയിക്കുന്നത്. തീർഥാടനകാലം കഴിയുന്നതോടെ കടകളുടെ പ്രവർത്തനവും നിലക്കും. ശുചീകരിക്കാത്ത ജലം വരെ ഉപയോഗിക്കാറുണ്ടത്രെ. കടകളിൽനിന്ന് മാലിന്യം ഓടകളിലേക്കും തോടുകളിലേക്കും ഒഴുക്കുന്നതായും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.