സാമ്പത്തിക സംവരണം: സാമൂഹിക സമത്വ മുന്നണി രാപ്പകൽ സമരം തുടങ്ങി

തിരുവനന്തപുരം: സർക്കാർ ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെതിരെ സാമൂഹിക സമത്വ മുന്നണി സെക്രട്ടേറിയറ്റിനുമുന്നിൽ രാപ്പകൽ സമരം തുടങ്ങി. പട്ടികജാതി-വർഗ, പിന്നാക്ക, മത ന്യൂനപക്ഷ സംഘടനകളുടെ സംസ്ഥാന നേതാക്കൾ സമരത്തിൽ പങ്കെടുത്തു. മുൻ എം.എൽ.എ ദിനകരൻ സമരം ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതി പോലും തള്ളിക്കളഞ്ഞ സാമ്പത്തിക സംവരണം സംസ്ഥാനത്ത് ഏർപ്പെടുത്താൻ സംവരണ സമുദായങ്ങൾ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് സംസാരിച്ച് കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാർ സംവരണത്തെ ദാരിദ്ര്യ ലഘൂകരണത്തിനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ കൂട്ടിയോജിപ്പിക്കരുതെന്ന് അഭിപ്രായപ്പെട്ടു. ജാതി സംവരണം അട്ടിമറിച്ചാൽ എന്തു വിലകൊടുത്തും നേരിടുമെന്ന് മുന്നണി വർക്കിങ് പ്രസിഡൻറ് പി. രാമഭദ്രൻ സൂചിപ്പിച്ചു. സാമൂഹിക സമത്വ മുന്നണി അധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖര​െൻറ നേതൃത്വത്തിൽ നടത്തിയ സത്യഗ്രഹത്തിൽ ലത്തീൻ കത്തോലിക്ക സഭ വികാരി ജനറൽ യൂജിൻ പെരേര, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ജമാൽ, യു.ഡി.എഫ് ജില്ല കൺവീനർ ബീമാപ്പള്ളി റഷീദ്, കെ.പി.എം.എസ് പ്രസിഡൻറ് വി. ശ്രീധരൻ, വിശ്വകർമ സഭ പ്രസിഡൻറ് വാമദേവൻ, വേട്ടുവ സമുദായ സമിതി പ്രസിഡൻറ് കെ. രാമചന്ദ്രൻ, വി.എസ്.ഡി.പി ജനറൽ സെക്രട്ടറി ദാസ്, മുൻ എം.എൽ.എ ജമീല പ്രകാശം, ജനറൽ സെക്രട്ടറി കുട്ടപ്പൻ ചെട്ടിയാർ, ട്രഷറർ ബി. സുഭാഷ് ബോസ്, വി.വി. കരുണാകരൻ, ചേരമർ സംഘം പ്രസിഡൻറ് കെ.പി. ചെല്ലപ്പൻ, ധീവരസഭ സെക്രട്ടറി പനത്തുറ പുരുഷൻ, ജമാഅത്ത് ഫെഡറേഷൻ വൈസ് പ്രസിഡൻറ് മുണ്ടക്കയം ഹുസൈൻ മൗലവി, വണിക വൈശ്യസംഘം ജനറൽ സെക്രട്ടറി എസ്. സുബ്രഹ്മണ്യൻ ചെട്ടിയാർ, വെളുത്തേടത്തു നായർ സമാജം ജനറൽ സെക്രട്ടറി നേമം സുരേഷ്, വാധ്യാർ മഹാസഭ പ്രസിഡൻറ് ജഗതി രാജൻ, മെക്ക സെക്രട്ടറി സെയ്നുലാബ്ദീൻ, മൺപാത്ര നിർമാണ സമുദായ സഭ സെക്രട്ടറി സി.കെ. ചന്ദ്രൻ, അഡ്വ. ഷാജി, എസ്. നാരായണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.