പൊലീസിന്​ നേരെ ആക്രമണം: എസ്​.​െഎക്കടക്കം പരിക്ക്​

കൊട്ടിയം: ചേരിതിരിഞ്ഞുള്ള സംഘർഷമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ അക്രമണം. ഇരവിപുരം എസ്.ഐ ഉമറുൽ ഫറൂക്ക്, എസ്.സി.പി.-ഒ അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ഏഴോടെ മയ്യനാട് ധവളക്കുഴി സൂനാമി ഫ്ലാറ്റിലായിരുന്നു സംഭവം. ഇവിടെ ഇരുവിഭാഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് പിടികൂടി. എസ്.ഐയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.