ഗോരക്ഷ ഭവൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കാര്യാലയം ഗോരക്ഷ ഭവൻ കുടപ്പനക്കുന്നിൽ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. കർഷകർക്ക് പ്രത്യാശനൽകുന്ന ജീവനോപാധി എപ്പോഴും മൃഗസംരക്ഷണമേഖല തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. പാൽ, മുട്ട, മാംസം തുടങ്ങിയ ഉൽപന്നങ്ങൾക്കൊന്നും ഒരുകാലത്തും വിപണിയിൽ ആവശ്യകത കുറയില്ലെന്നും വില സ്ഥിരതയുള്ള ഉൽപന്നങ്ങളാണിവയെന്നും മന്ത്രി പറഞ്ഞു. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന പാലി​െൻറ ഗുണനിലവാര പരിശോധനക്കായി ആര്യങ്കാവ്, പാറശ്ശാല എന്നിവിടങ്ങളിൽ പാൽ പരിശോധന കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു. കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനിൽ എക്സ്, ദേശീയ കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ 23ാംഘട്ടം ഉദ്ഘാടനം ചെയ്തു. റാബീസ് ഫ്രീ കേരള പദ്ധതിയുെട മൂന്നാംഘട്ടത്തി​െൻറ ഉദ്ഘാടനം കൗൺസിലർ എസ്. അനിത നിർവഹിച്ചു. ദേശീയ ബ്രൂസെല്ലോസിസ് നിയന്ത്രണപദ്ധതി കെ.എൽ.ഡി.ബി മാനേജിങ് ഡയറക്ടർ ഡോ. ജോസ് ജയിംസ് ഉദ്ഘാടനം ചെയ്തു. രാവിലെ 'പേവിഷബാധ -സമകാലിക പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എൻ.എൻ. ശശി, ഐ.എ.എച്ച്.വി.ബി ഡയറക്ടർ ഡോ. ഏലിയാമ്മ എബ്രഹാം, കേരള ഫീഡ്സ് മാനേജിങ് ഡയറക്ടർ ഡോ. ശ്രീകുമാർ, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ, മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.