ചെമ്പഴന്തി ഗുരുകുലത്തിൽ 85ാമത് ശിവഗിരി തീർഥാടന അവലോകനയോഗം ചേർന്നു

തിരുവനന്തപുരം: 85ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് നഗരസഭ പരിധിയിൽ ചെമ്പഴന്തി ഗുരുകുലത്തിലും പരിസരപ്രദേശങ്ങളിലും ഏർപ്പെടുത്തേണ്ട ക്രമീകരണം സംബന്ധിച്ച് യോഗംചേർന്നു. ഡിസംബർ 30, 31, 2018 ജനുവരി ജനുവരി ഒന്ന് തീയതികളിലാണ് തീർഥാടനം. ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് 20 ലക്ഷത്തിൽപരം തീർഥാടകർ ചെമ്പഴന്തി ഗുരുകുലത്തിൽ എത്തിച്ചേരുന്നുണ്ട്. ഇതുകണക്കിലെടുത്താണ് കുടിവെള്ളം, ശുചിത്വപരിപാലനം, ആരോഗ്യസുരക്ഷ, ട്രാഫിക് നിയന്ത്രണം, ക്രമസമാധാനപാലനം എന്നീ കാര്യങ്ങളിൽ പാലിക്കേണ്ട നടപടി ചർച്ചചെയ്യാൻ യോഗം ചേർന്നത്. തീർഥാടന ദിനങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ കുറ്റമറ്റരീതിയിൽ നിർവഹിക്കുന്നതിന് നഗരസഭ ആരോഗ്യ വിഭാഗത്തെ ചുമതലപ്പെടുത്തി. ആവശ്യത്തിന് ശുചീകരണ തൊഴിലാളികളെ വിന്യസിക്കും. മൊബൈൽ എയ്റോബിക് ബിൻ, താൽക്കാലിക മൊബൈൽ ടോയ്ലറ്റ്, പ്ലാസ്റ്റിക് ക്യാരിബാഗുകൾക്കും കപ്പ്, പ്ലേറ്റ് എന്നിവക്കും നിയന്ത്രണം ഏർപ്പെടുത്തി ഗ്രീൻ േപ്രാട്ടോക്കോൾ സംവിധാനം നടപ്പാക്കും. ചെമ്പഴന്തി ഗുരുകുലത്തോടനുബന്ധിച്ച തോട്ശുചീകരിക്കും. ഡെപ്യൂട്ടി മേയർ രാഖിരവികുമാർ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ കെ.എസ്. ഷീല, സി. സുദർശനൻ, എൻ.എസ്. ലതാകുമാരി, ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, എസ്.എൻ കോളജ് പ്രിൻസിപ്പൽ എൻ. തുളസീധരൻ, വിവിധ വകുപ്പുകളി നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കെ.പി. മാധവൻനായർ ജന്മദിനാചരണം തിരുവനന്തപുരം: കെ.പി. മാധവൻനായരുടെ ജീവചരിത്രം പുതിയ തലമുറക്ക് മാതൃകയാകണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി പറഞ്ഞു. കെ.പി. മാധവൻ നായരുടെ 112-ാമത് ജന്മദിനത്തോടനുബന്ധിച്ച് ഇന്ദിരഭവനിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ല ചെയർമാൻ സോളമൻ അലക്സ്, പി.കെ. വേണുഗോപാൽ, ശാസ്തമംഗലം മോഹൻ, ശ്യാംകുമാർ, പ്രഫ. കെ.ജി പത്്മനാഭൻ നായർ, പി.എസ്. പ്രശാന്ത്, തൈക്കാട് ശ്രീകണ്ഠൻ, എം.എ. പത്മകുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.