വലിയതുറയിൽ മത്​സ്യക്കൊയ്​ത്ത്​

വലിയതുറ: കണ്ണും കരളും നിറച്ച് . കാലവസ്ഥ വ്യതിയാനം മൂലം അറബിക്കടല്‍ വിട്ട നെയ്മത്തി തിരികെ എത്തിയെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഒരാഴ്ചയായി നെയ്മത്തിയാണ് കൂടുതലായി വലനിറയെ ലഭിക്കുന്നത്. ഇതോടെ ഇവ കൊള്ളയടിക്കാൻ വിദേശ ട്രോളറുകളും എത്തിത്തുടങ്ങിയിട്ടുണ്ട്. സമുദ്രത്തിലെ താപവർധന, വിദേശ ട്രോളറുകളുടെ അനിനിന്ത്രമായ മീന്‍പിടിത്തം എന്നിവ കാരണമാണ് വർഷങ്ങൾക്കുമുമ്പ് അറബിക്കടല്‍ വിട്ട് ബംഗാള്‍ ഉള്‍ക്കടലിലേക്ക് നെയ്മത്തികൾ ഉൾവലിഞ്ഞത്. നെയ്മത്തി, പാര, ചൂര, കൊഞ്ച്, കണവ, നെത്തോലി എന്നിവയുടെ കുറവ് തീരങ്ങളില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകാലശാല നടത്തിയ പഠനത്തിലായിരുന്നു ഈ കണ്ടെത്തൽ. ശേഷം ഇപ്പോഴാണ് വ്യാപകമായി ഇവ ലഭിക്കുന്നത്. ഇതോടെ പെലാജിക് ട്രോള്‍നെറ്റ്, മിഡ് വാട്ടര്‍ ട്രോള്‍നെറ്റ് എന്നിവ ഉപയോഗിക്കുന്ന വന്‍കിട ട്രോളിങ് ബോട്ടുകളും രംഗത്തെത്തിയിട്ടുണ്ട്. ഇത് വരും ദിവസങ്ങളില്‍ പരമ്പരാഗത മത്സ്യബന്ധനത്തിന് തിരിച്ചടിയാകും. പെലാജിക് ട്രോള്‍ വലകളുപയോഗിച്ച് രണ്ട് ബോട്ടുകളുടെ സഹായത്താല്‍ നടത്തുന്ന ബുള്‍ ട്രോളിങ് ഇന്ത്യന്‍ തീരങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ഇത് കാറ്റില്‍ പറത്തിയാണ് തീരക്കടലില്‍ നിന്ന് നെയ്മത്തിയെ നിരോധിത വലകള്‍ ഉപയോഗിച്ച് കൂട്ടമായി വാരിയെടുക്കുന്നത്. ഇതിനെച്ചൊല്ലി ദിവസങ്ങള്‍ക്കു മുമ്പ് തല്സഥാന ജില്ലയുടെ തീരക്കടലില്‍ പരമ്പരാഗത മത്സ്യെത്താഴിലാളികളും ബോട്ടുകാരും തമ്മില്‍ ചെറിയ രീതിയില്‍ സംഘര്‍ഷം ഉണ്ടാകുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.