കേരള പരിസ്ഥിതി കോൺഗ്രസ്​ തിരുവനന്തപുരത്ത്​

തിരുവനന്തപുരം: സ​െൻറർ ഫോർ എൻവയൺമ​െൻറും എനർജി മാനേജ്മ​െൻറ് സ​െൻററും സംയുക്തമായി കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമ​െൻറ് സ​െൻറർ, അനർട്ട് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 13ാമത് കേരള പരസ്ഥിതി കോൺഗ്രസ് 2017 ഡിസംബർ ആറുമുതൽ എട്ടുവരെ തിരുവനന്തപുരത്ത് ശ്രീകാര്യെത്ത എനർജി മാനേജ്െമൻറ് സ​െൻററിൽ നടത്തും. 'ശാസ്ത്ര-സാേങ്കതിക വിദ്യകളും നൂതന ആശയങ്ങളും പരിസ്ഥിതിക്കും വികസനത്തിനും' എന്നതാണ് ഇൗവർഷം പരിസ്ഥിതി കോൺഗ്രസ് ചർച്ച ചെയ്യുന്ന വിഷയം. ബന്ധപ്പെട്ട ഉപവിഷയങ്ങളിൽ ക്ഷണിക്കപ്പെട്ട ഇരുപതിലധികം വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. യുവ ഗവേഷക അവാർഡിനുള്ള സെഷനിൽ ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽനിന്നുമുള്ള യുവ ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പരിസ്ഥിതി കോൺഗ്രസ് ഡിസംബർ ആറിന് രാവിലെ 10ന് കേരള ജലവിഭവ മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. കോൺഗ്രസിൽ പ്രതിനിധിയായി പെങ്കടുക്കുന്നതിന് അപേക്ഷിക്കേണ്ട അവസാന ദിവസം നവംബർ 25ആണ്. വിശദവിവരങ്ങളും അപേക്ഷഫോറവും www.cedindia.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.