കുട്ടികൾക്കായി സൗജന്യ ഹൃദയചികിത്സ പദ്ധതി ഊർജിതപ്പെടുത്തും ^മന്ത്രി കെ.കെ. ശൈലജ

കുട്ടികൾക്കായി സൗജന്യ ഹൃദയചികിത്സ പദ്ധതി ഊർജിതപ്പെടുത്തും -മന്ത്രി കെ.കെ. ശൈലജ തിരുവനന്തപുരം: ജനനസമയത്ത് ഹൃദയരോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന 'ഹൃദ്യം'പദ്ധതി ഊർജിതപ്പെടുത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ. രാജ്യത്താദ്യമായാണ് വെബ്സൈറ്റ് രജിസ്ട്രേഷൻ ഉപയോഗിച്ച് ഇത്തരത്തിലൊരു സൗജന്യ ഹൃദയ ശസ്ത്രക്രിയ സംവിധാനം നടത്തുന്നത്. കേരള സർക്കാറും ദേശീയ ആരോഗ്യ ദൗത്യത്തി​െൻറ രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമവുമാണ് ഇതിനുള്ള ഫണ്ട് നൽകുന്നത്. കുട്ടികളുടെ ഹൃദയശസ്ത്രക്രിയ സൗകര്യമുള്ള ആശുപത്രികളായ ശ്രീചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തിരുവനന്തപുരം, കോട്ടയം ഗവ. മെഡിക്കൽ കോളജ്, കൊച്ചി അമൃത ആശുപത്രി, ആസ്റ്റർ മെഡിസിറ്റി, തിരുവല്ല ബിലീവേഴ്സ് ചർച്ച്, ലിസി ആശുപത്രി എന്നിവിടങ്ങളിലാണ് ഹൃദ്യം പദ്ധതി പ്രകാരം ചികിത്സ സൗകര്യം ലഭ്യമാകുന്നത്. പ്രതിവർഷം 2000 കുട്ടികളാണ് സംസ്ഥാനത്ത് ഹൃദയ സംബന്ധിയായ രോഗങ്ങളുമായി ജനിക്കുന്നത്. പദ്ധതിയിലൂടെ ഇതുവരെ 97 കുട്ടികള്‍ക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തി. നൂറോളം പേർക്ക് ശസ്ത്രക്രിയക്കായി തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ തീയതി നിശ്ചയിച്ചുനൽകിയിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേർത്തു. www.hridyam.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ ഉടൻതന്നെ കുട്ടിയുടെ പേരിൽ രജിസ്റ്റർ നമ്പർ ലഭിക്കും. ഇതുതന്നെയായിരിക്കും കുട്ടിയുടെ കേസ് നമ്പറും. എല്ലാ ഫോമുകളും പൂരിപ്പിച്ചശേഷം ജില്ല ഓഫിസർ അപേക്ഷ ഓൺലൈന്‍ വഴി തന്നെ സാക്ഷ്യപ്പെടുത്തി രോഗത്തി​െൻറ സ്വഭാവമനുസരിച്ച് മുൻഗണന പട്ടികയിൽ ഉള്‍പ്പെടുത്തി ചികിത്സ സേവനം ലഭ്യമാക്കിയാണ് പദ്ധതി മുന്നോട്ടുപോകുന്നത്. ഇതിനുവേണ്ടി ജില്ലകള്‍തോറും പ്രവർത്തിക്കുന്ന ഡി.ഇ.ഐ.സികളിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. പ്രവർത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുവേണ്ട നടപടി കൈക്കൊള്ളാൻ ഹൃദ്യം പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫിസർക്ക് നിർേദശം നൽകിയതായും മന്ത്രി പറഞ്ഞു. ഇത്തരം പദ്ധതികള്‍ സമൂഹത്തി​െൻറ ഏറ്റവും താഴെത്തട്ടിൽ വരെ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.