യുവാവിനെ തലക്കടിച്ച്​ കൊലപ്പെടുത്താൻ ശ്രമം; വാള ബിജു പിടിയിൽ

വർക്കല: യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച വാള ബിജു എന്ന ഒറ്റൂർ മുള്ളറംകോട് പ്രസിഡൻറ് മുക്കിൽ അശ്വതി ഭവനിൽ ബിജു (41) അറസ്റ്റിൽ. കരവാരം തോട്ടയ്ക്കാട് തേവലക്കാട് സിന്ധു ഭവനിൽ ഷിബുവിനെ (38) ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ ഇരുമ്പുദണ്ഡ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഗുരുതരാവസ്ഥയിലായ ഷിബു തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനുംദിവസം മുമ്പ് പാതിരാത്രിയിൽ തോട്ടക്കാട് ജങ്ഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടയാളെ ഷിബു പിടികൂടിയിരുന്നു. ബിജുവി​െൻറ സുഹൃത്തിനെയാണ് ഷിബു പിടികൂടിയത്. ഇതിലുള്ള വൈരാഗ്യമാണ് ഷിബുവിനെ വകവരുത്താൻ ബിജുവിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ബിജുവിനൊപ്പം മറ്റ് രണ്ടുപേർ കൂടി സംഘത്തിലുണ്ടായിരുന്നു. ഇവർ ഒളിവിലാണ്. ബിജു വാഹന മോഷണം, അടിപിടി കേസുകളിലെ സ്ഥിരം കുറ്റവാളിയാണെന്നും നിരവധി ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. തിരുവനന്തപുരം റൂറൽ എസ്.പിയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി ആദിത്യ ഐ.പി.എസി​െൻറ മേൽനോട്ടത്തിൽ വർക്കല സി.ഐ പി.വി. രമേഷ്കുമാർ, കല്ലമ്പലം എസ്.ഐ. നാരായണൻ, പൊലീസുകാരായ സിബി, സുരാജ്, മനോജ്, ഹരീഷ്, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി ഊർജിത അന്വേഷണം തുടങ്ങിയതായും സി.ഐ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.