പാർലമെൻറി​െൻറ അംഗീകാരമില്ലാതെ പ്രധാനമന്ത്രി രാജ്യാന്തര കരാറുകളിൽ ഒപ്പിടുന്നത്​ ജനാധിപത്യവിരുദ്ധം^ജനതാദൾ (എസ്​)

പാർലമ​െൻറി​െൻറ അംഗീകാരമില്ലാതെ പ്രധാനമന്ത്രി രാജ്യാന്തര കരാറുകളിൽ ഒപ്പിടുന്നത് ജനാധിപത്യവിരുദ്ധം-ജനതാദൾ (എസ്) തിരുവനന്തപുരം: ഇന്ത്യൻ ജനതയെ ബോധ്യപ്പെടുത്താതെയും പാർലമ​െൻറി​െൻറ അംഗീകാരമില്ലാതെയും പ്രധാനമന്ത്രി രാജ്യാന്തര കരാറുകളിൽ ഒപ്പിടുന്ന പ്രവണത തികച്ചും ജനാധിപത്യവിരുദ്ധമാണെന്ന് ജനതാദൾ (എസ്) സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. ഫിലിപ്പീൻസിലെ മനിലയിൽ പ്രധാനമന്ത്രി ഒപ്പുവെക്കാൻ ഒരുെമ്പടുന്ന ആർ.സി.ഇ.പി ഉൾപ്പെടെ കരാറുകൾ രാജ്യത്തെ കോടിക്കണക്കിനു വരുന്ന കർഷകരുടെ നെട്ടല്ലൊടിക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നതുമാണ്. അത്തരം കരാറുകളിൽനിന്ന് ഇന്ത്യ വിട്ടുനിൽക്കണെമന്ന് കെ. കൃഷ്ണൻകുട്ടി എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സി.കെ. നാണു എം.എൽ.എ, ഡോ.എ. നീലലോഹിതദാസ്, മാത്യു ടി. തോമസ്, അഡ്വ. ജോർജ് തോമസ്, അഡ്വ. ജോസ് തെറ്റയിൽ, വി. മുരുകദാസ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.