ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശിൽപശാല ഇന്ന്​ തുടങ്ങും

തിരുവനന്തപുരം: സർവകലാശാലകളിലെയും കോളജുകളിലെയും തെരഞ്ഞെടുക്കപ്പെട്ട സോഷ്യൽ സയൻസ് അധ്യാപകർക്കായി മെത്തഡോളജി ആൻറ് റിസർച് റൈറ്റിങ് ഇൻ സോഷ്യൽ സയൻസ് എന്ന വിഷയത്തിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ ശിൽപശാല സംഘടിപ്പിക്കുന്നു. രാവിലെ 10ന് പ്ലാനിങ് ബോർഡ് മുൻ ഉപാധ്യക്ഷൻ പ്രഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പ്രഫ. ഗോപാൽ ഗുരു, കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. മൈക്കിൾ തരകൻ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ് തുടങ്ങിയവർ ക്ലാസുകൾ നയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.