ശശീന്ദ്രന്​ വഴിയൊരുക്കാൻ എൻ.സി.പി നേതൃത്വം; കടമ്പകൾ ബാക്കി

സ്വന്തംലേഖകൻ ന്യൂഡൽഹി: ഫോൺകെണിവിവാദത്തിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട എ.കെ. ശശീന്ദ്രന് മന്ത്രിസഭയിലേക്ക് തിരിച്ചുവരവിന് വഴിയൊരുക്കാൻ എൻ.സി.പി സംസ്ഥാനനേതൃത്വം നടപടി ആരംഭിച്ചു. വിവാദത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പി.എസ്. ആൻറണി കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ചാനലിനെയാണ് പ്രതിസ്ഥാനത്ത് നിർത്തുന്നതെന്ന വാർത്തകൾ പുറത്തുവന്നതിനെതുടർന്നാണ് നേതൃത്വം നീക്കം ശക്തിപ്പെടുത്തിയത്. സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ ചൊവ്വാഴ്ച ഡൽഹിയിൽ എത്തി എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. സംഘടനതെരഞ്ഞെടുപ്പ് ചർച്ചചെയ്യാൻ നേരേത്ത തീരുമാനിച്ച കൂടിക്കാഴ്ചയായിരുെന്നങ്കിലും കമീഷൻ റിപ്പോർട്ട് നൽകുമെന്ന് തിങ്കളാഴ്ച വാർത്ത പുറത്തുവന്നതോടെ ശശീന്ദ്ര​െൻറ തിരിച്ചുവരവും ചർച്ചയാവുമെന്ന് സംസ്ഥാനനേതൃത്വം വ്യക്തമാക്കിയിരുന്നു. ശശീന്ദ്രൻ ക്ലീനായി വന്നാൽ മന്ത്രിയാകാൻ ഒരു തടസ്സവുമില്ലെന്ന് കൂടിക്കാഴ്ചക്കുശേഷം ടി.പി. പീതാംബരൻ വ്യക്തമാക്കി. കമീഷൻറിപ്പോർട്ട് പരിശോധിച്ച് ഇനി മുഖ്യമന്ത്രിയാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും 'മാധ്യമ'ത്തോട് പറഞ്ഞു. ശശീന്ദ്രൻ രാജിവെച്ച സാഹചര്യത്തിലാണ് തോമസ് ചാണ്ടി മന്ത്രിയായത്. ശശീന്ദ്രൻ കുറ്റമുക്തനായി തിരിച്ചുവരുേമ്പാൾ മന്ത്രിസ്ഥാനം കൈമാറാമെന്നാണ് എൻ.സി.പി അന്നുതന്നെ തീരുമാനിച്ചത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയശേഷം പാർട്ടി തീരുമാനം എടുക്കും. ഇതിനായി പാർട്ടി സംസ്ഥാന നിർവാഹകസമിതി ചേരേണ്ടതില്ലെന്നും ടി.പി. പീതാംബരൻ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയും എൻ.സി.പിയും തീരുമാനിച്ചതുകൊണ്ടുമാത്രം ശശീന്ദ്ര​െൻറ തിരിച്ചുവരവ് സുഗമമാവില്ലെന്നാണ് സൂചന. സുപ്രധാനമായ നിയമകടമ്പ ബാക്കിയുണ്ട്. ഫോൺവിളി വിവാദത്തിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അദ്ദേഹത്തിെനതിരായി രണ്ട് കേസുകളുണ്ട്. തോമസ് ചാണ്ടി കായൽകൈയേറ്റവിവാദത്തിൽ അകപ്പെട്ടതോടെ തനിെക്കതിരെ ചാനൽ ലേഖിക നൽകിയ പരാതി കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ശശീന്ദ്രൻ ശ്രമം ആരംഭിച്ചിരുന്നു. ഇക്കാര്യത്തിൽ ധാരണയിലെത്തിയതോടെ കേസ് അവസാനിപ്പിക്കാൻ അദ്ദേഹം സമീപിെച്ചങ്കിലും കോടതി അത് തള്ളി. പൊലീസെടുത്ത കേസ്പ്രകാരമുള്ള മറ്റൊരു കേസും തിരുവനന്തപുരം കോടതിയിൽ നിലനിൽക്കുന്നുണ്ട്. കീഴ്കോടതിവിധിെക്കതിരെ ശശീന്ദ്രൻ നൽകിയ ഹരജി നവംബർ 24 നാണ് ഹൈേകാടതി പരിഗണിക്കുക. അതുവരെ മുഖ്യമന്ത്രിക്കോ എൻ.സി.പിക്കോ നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്ന് നേതാക്കൾതന്നെ ചൂണ്ടിക്കാട്ടുന്നു. സി.പി.െഎയുടെ നിലപാടും നിർണായകമാവും. രണ്ട് മന്ത്രിമാരും ധാർമികച്യുതി, അഴിമതി ആരോപണം എന്നിവയിൽ പുറത്ത് പോകേണ്ടി വന്നതോടെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കുക എൻ.സി.പിയുടെ ബാധ്യതയാവും. മുഖ്യമന്ത്രിയുടെയും സി.പി.എമ്മി​െൻറയും പിന്തുണയാണ് അവരുടെ കൈമുതൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.