പൊലീസ് സ്​റ്റേഷൻ വളപ്പിലെ മരം പിഴുതുവീണു; ഗതാഗതം തടസ്സപ്പെട്ടു

വെഞ്ഞാറമൂട്: പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്ന മരം പിഴുത് സംസ്ഥാന പാതയിേലക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്ന പുളിവാക മരമാണ് ചൊവ്വാഴ്ച രാവിലെ ഏഴിന് എം.സി റോഡിലേക്ക് മറിഞ്ഞത്. റോഡിൽ ഏറെ തിരക്കുണ്ടായിരുന്നെങ്കിലും മരം പിഴുതു മറിഞ്ഞതിനാൽ ഇരുഭാഗത്തു നിന്നും വന്ന വാഹനങ്ങൾ പെട്ടെന്ന് നിർത്തി അപകടം ഒഴിവാക്കുകയായിരുന്നു. അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും പൊലീസും വെഞ്ഞാറമൂട് ഫയർഫോഴ്സും ചേർന്ന് മരം വെട്ടിമാറ്റിയാണ് ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.